കോഴിക്കോട്: വളർത്തി വലുതാക്കിയ പ്രിയ പരിശീലകൻ വിടപറഞ്ഞതറിഞ്ഞതുമുതൽ സങ്കടക്കരച്ചിലിലായിരുന്നു പി.ടി. ഉഷ. അസുഖമായി കിടക്കുേമ്പാഴും നമ്പ്യാർ സാറിനെ കാണാൻ ഉഷ ഓടിയെത്താറുണ്ടായിരുന്നു. മരണവാർത്ത അറിഞ്ഞതോടെ രാജ്യത്തിെൻറ പലഭാഗങ്ങളിൽനിന്നും ഉഷെയത്തേടി ഫോൺ വരുന്നുണ്ടെങ്കിലും ആ നിമിഷങ്ങളിൽ പ്രതികരിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല. നമ്പ്യാർ സാറുമായുള്ള ബന്ധം വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ലെന്നായിരുന്നു ഉഷയുടെ ആദ്യ പ്രതികരണം.
അഭിമാനപ്പതക്കങ്ങൾ വാരിക്കൂട്ടി ലോകമറിയുന്ന താരമായി പി.ടി. ഉഷ വളർന്നേപ്പാൾ ട്രാക്കിന് പുറത്ത് പതിവ് ഗൗരവവുമായി കോച്ച് ഒ.എം. നമ്പ്യാർ തലയുയർത്തി നിന്നു. ഇന്ത്യയിൽ അങ്ങനെയൊരു ഗുരുശിഷ്യ ബന്ധം ചരിത്രത്തിലും വർത്തമാനത്തിലും എന്തിന് െഎതിഹ്യങ്ങളിൽ പോലുമില്ല. കണ്ണൂർ സ്പോർട്സ് ഡിവിഷെൻറ ചെമ്മൺ ട്രാക്ക് മുതൽ ലോകകായിക മാമാങ്ക വേദിയായ ഒളിമ്പിക്സിലെ കളിമുറ്റത്തുവരെ ഉഷയെ ശ്രദ്ധേയയാക്കിയത് മറ്റാരുമായിരുന്നില്ല. ഒതയോത്ത് മാധവൻ നമ്പ്യാരും പിലാവുള്ളകണ്ടി തെക്കേപറമ്പിൽ ഉഷയും. പരിശീലകെൻറ പേരിൽ താരവും താരത്തിെൻറ പേരിൽ പരിശീലകനും അറിയപ്പെടുന്ന അപൂർവത. ഉഷയുടെ പയ്യോളിയും നമ്പ്യാരുടെ വടകരയും തമ്മിലുള്ള അടുപ്പം ഭൂമിശാസ്ത്രപരമായിരുന്നെങ്കിലും ട്രാക്കിൽ ഇരുവരുടെയും ഒരുമിക്കൽ രണ്ട് പ്രതിഭകളുടെ സുവർണസംഗമമായിരുന്നു. ഇൗ സംഗമം ഇന്ത്യൻ അത്ലറ്റിക്സിെൻറ സൗന്ദര്യശാസ്ത്രം മാറ്റിമറിച്ചു. അഞ്ചാമത്തെ മകളായാണ് ഉഷയെ നമ്പ്യാർ കണ്ടതും പരിശീലിപ്പിച്ചതും.
1977 മുതൽ '90 വരെ വിജയപരാജയങ്ങളിൽ ഇരുവരും സന്തോഷിച്ചു, സങ്കടപ്പെട്ടു. കലഹങ്ങളുടെയും അസ്വാരസ്യങ്ങളുടെയും നിമിഷങ്ങളും ഏറെയുണ്ടായിരുന്നതായി കോച്ച് നമ്പ്യാർ പറഞ്ഞിരുന്നു. 'മിടുക്കിയായ ഒരു അത്ലറ്റിനു വേണ്ടി പലതും ത്യജിക്കേണ്ടി വന്നു. ഉഷയുടെ നേട്ടങ്ങൾ ഒാർക്കുേമ്പാൾ എല്ലാം നല്ലതിനായിരുന്നെന്ന് തോന്നിയിരുന്നു' -ഒരിക്കൽ ഒ.എം. നമ്പ്യാർ പറഞ്ഞു.
ഉഷ കണ്ണൂർ സ്പോർട്സ് ഡിവിഷെൻറ ആദ്യ ബാച്ചിൽ ചേർന്ന വർഷംതന്നെയാണ് നമ്പ്യാർ പരിശീലകനായെത്തുന്നത്. അവിടെ നിന്നാണ് ഉഷയെന്ന അമൂല്യരത്നത്തെ കിട്ടിയതെന്ന് അദ്ദേഹം പലവട്ടം അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ വർഷംകൊണ്ട് ഉഷയെ രാജ്യമറിയുന്ന താരമാക്കാൻ കഴിഞ്ഞത് ഇൗ മുൻ പട്ടാളക്കാരെൻറ മിടുക്കുകൂടിയായിരുന്നു. സ്പ്രിൻറ് ഇനങ്ങളിൽ തിളങ്ങിയ ഉഷയെ പിന്നീട് 400 മീറ്ററിലും 400 മീറ്റർ ഹർഡ്ൽസിലുംകൂടി സൂപ്പർതാരമാക്കിയതും ഇദ്ദേഹമായിരുന്നു.
1984ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ സെക്കൻഡിെൻറ നൂറിലൊരംശത്തിന് ഉഷക്ക് വെങ്കല മെഡൽ നഷ്ടമായതാണ് നമ്പ്യാരുടെയും ഏറ്റവും വലിയ ദുഃഖങ്ങളിലൊന്ന്. കാലിഫോർണിയയിൽ നടന്ന പ്രീ ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡ്ൽസിൽ ഒന്നാമതായിട്ടും ലോസ് ആഞ്ജലസിലെ നാലാംസ്ഥാനം എന്നും ഇൗ ദ്രോണാചാര്യന് വേദനയായി. പിന്നീട് ജകാർത്ത ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിലും സോൾ ഏഷ്യാഡിലുമെല്ലാം ഉഷ മിന്നിത്തിളങ്ങിയപ്പോഴും പത്രത്താളുകളിൽ നമ്പ്യാരും താരമായി.
1990ഒാടെ ഉഷയുടെ പരിശീലകപദവിയൊഴിഞ്ഞു. മാന്യമായ പിരിയലായിരുന്നു അത്. കുട്ടിക്കാലത്ത് ഒാട്ടമത്സരങ്ങളിൽ ഒന്നാമനായി 'സ്റ്റീൽ ഗ്ലാസും പ്ലേറ്റും' സമ്മാനം കിട്ടിയിരുന്ന തനിക്ക് നല്ലൊരു പരിശീലകനെ കിട്ടിയാൽ ഏറെ നേട്ടങ്ങൾ െകായ്യാമായിരുന്നുവെന്ന് നമ്പ്യാർ വിശ്വസിച്ചിരുന്നു. കോച്ചില്ലാതിരുന്ന താൻ അന്താരാഷ്ട്ര പ്രശസ്തയായ താരത്തിെൻറ കോച്ചായി മാറിയതിെൻറ ആത്മസംതൃപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.
കോച്ച് എന്നാൽ നമ്പ്യാർ
കോഴിക്കോട്: കോച്ച് എന്നു കേട്ടാൽ ഒ.എം. നമ്പ്യാർ എന്നു പൂരിപ്പിക്കുന്നതായിരുന്നു എൺപതുകളിൽ കേരളത്തിലെ പതിവ്. ഏതു കായിക ഇനമായാലും പരിശീലകരെ കോച്ച് നമ്പ്യാർ എന്ന് വിളിച്ചിരുന്നുെവന്നതും അതിശേയാക്തിയല്ല. പി.ടി. ഉഷക്ക് വിജയതന്ത്രങ്ങളോതിയ നമ്പ്യാർ വിടപറയുേമ്പാൾ രാജ്യം കണ്ട പ്രഗല്ഭ പരിശീലകനെയാണ് നഷ്ടമാകുന്നത്. വടകരയിൽ ഒട്ടേറെ ഒാട്ടമത്സരങ്ങളിൽ ജേതാവായിരുന്ന ഒതയോത്ത് മാധവൻ നമ്പ്യാർ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ അമ്മക്കായിരുന്നു ഏറ്റവും സങ്കടം. നാലാം ക്ലാസ് മുതൽ പത്ത് വരെ ഒാട്ടമത്സരങ്ങളിലെ സമ്മാനമായി ഗ്ലാസും പ്ലേറ്റുമെല്ലാം വീട്ടിലെത്തിച്ചിരുന്ന മാധവൻ കോളജിൽ പോകുേമ്പാൾ ഇതെല്ലാം നഷ്ടമാകുെമന്ന സങ്കടമായിരുന്ന ആ അമ്മക്ക്. കോളജിലേക്കും ഒാടുന്നതായിരുന്നു പതിവ്. വീട്ടിൽനിന്ന് ബസ്സ്േറ്റാപ് വരെ ഒന്നരക്കിലോമീറ്റർ ദൂരം നടക്കാതെ ഒാടിേപ്പാകുന്ന പയ്യൻ നാട്ടുകാർക്കും കൗതുകക്കാഴ്ചയായിരുന്നു. ഗുരുവായൂരപ്പൻ കോളജിെല അധ്യാപകർ 'ഒാട്ടക്കാരാ' എന്നായിരുന്നു ആ പ്രീഡിഗ്രിക്കാരനെ വിളിച്ചിരുന്നത്.
ഗുരുവായൂരപ്പൻ കോളജ് പ്രിൻസിപ്പലായിരുന്ന എൻ.ടി. മാധവൻ നമ്പ്യാരുടെ നിർദേശപ്രകാരമാണ് 1955ൽ ഇന്ത്യൻ വ്യോമസേനയിൽ ചേരുന്നത്. അത്ലറ്റിക്സിലെ സകലയിനങ്ങളും വഴങ്ങിയിരുന്ന ഒ.എം. നമ്പ്യാർ സേനയിൽ ഡക്കാത്തലണിൽ പലവട്ടം േജതാവായി. '68ലാണ് പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പോർട്സിൽനിന്ന് പരിശീലക ഡിപ്ലോമ നേടിയത്. 1970ൽ കേരള സ്പോർട്സ് കൗൺസിലിെൻറ പരിശീലക സ്ഥാനത്തെത്തി. സംസ്ഥാനത്തെ കായികവളർച്ചയുെട അമരക്കാരനായിരുന്ന കേണൽ ഗോദവർമ രാജയുടെ ക്ഷണപ്രകാരമായിരുന്നു കൗൺസിലിലെത്തിയത്. 1976 വരെ സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് ടീമിെൻറ പരിശീലകനായ ശേഷമാണ് കണ്ണൂർ സ്പോർട്സ് ഡിവിഷൻ തുടങ്ങിയപ്പോൾ ചുമതലേയറ്റത്. അവിടെ ആദ്യ ബാച്ചിൽ പി.ടി. ഉഷയുടെ പരിശീലകനായി ആ താരത്തെ ഉയരങ്ങളിലെത്തിച്ചതും പിന്നീട് ചരിത്രം.
ഉഷയുടെ കോച്ചിങ് അവസാനിപ്പിച്ച ശേഷവും അദ്ദേഹം ഇൗ രംഗത്ത് തുടർന്നിരുന്നു. സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുമായി (സായ്) ഇണങ്ങിയും പിണങ്ങിയുമായിരുന്നു ദ്രോണാചാര്യൻ പുതിയ താരങ്ങളെ വളർത്തിയെടുത്തത്. സായിയുടെ സഹായത്തോടെ അത്ലറ്റുകൾക്ക് തന്ത്രമോതിയ ഇദ്ദേഹം പിന്നീട് സ്പോർട്സ് കൗൺസിലിെൻറ പിന്തുണയോടെയായി പരിശീലനം. ഒടുവിൽ കൗൺസിലുമായും പിണങ്ങി തലശ്ശേരിയിൽ സായിക്ക് കീഴിലെത്തി. ജൂനിയർ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ മെഡൽ നേടി പി.ടി. ഉഷയുടെ പിൻഗാമിയായി പലരും വിശേഷിപ്പിച്ച ആർ. സുകുമാരി, ലിനറ്റ് കെ. മാത്യു, ഷീബ ജോസഫ്, നൈസി ജോസഫ് തുടങ്ങിയവരായിരുന്നു അന്ന് ശിഷ്യകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.