ഹൈ​ദ​രാ​ബാ​ദി​ൽ കേ​ര​ള ടീം ​ത​ങ്ങു​ന്ന ഹോ​ട്ട​ലി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ ക്യാ​പ്റ്റ​ൻ സ​ഞ്ജു​വി​ന് മു​ഖ്യ​പ​രി​ശീ​ല​ക​ൻ ബി​ബി തോ​മ​സ് കേ​ക്ക് ന​ൽ​കു​ന്നു





z ബൈ​ജു കൊ​ടു​വ​ള്ളി

സന്തോഷ് ട്രോഫിയിൽ തുടരട്ടെ കേ​ര​ള ക​രോ​ൾ

സ​ന്തോ​ഷ്​ ട്രോ​ഫി ഫു​ട്ബാ​ൾ ഗ്രൂ​പ്​ റൗ​ണ്ടി​ലെ ജ​യ​ഭേ​രി തു​ട​രാ​ൻ കേ​ര​ളം അ​ഞ്ചാ​മ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു. ഡെ​ക്കാ​ൻ അ​റീ​ന​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന് ​തു​ട​ങ്ങു​ന്ന മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ ത​മി​ഴ്നാ​ടാ​ണ്​ എ​തി​രാ​ളി​ക​ൾ. അ​ഞ്ചി​ൽ അ​ഞ്ചും ജ​യി​ച്ച്​ ആ​ത്മ​വി​ശ്വാ​സ​മേ​റ്റി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​നൊ​രു​ങ്ങു​ക​യാ​ണ്​ കേ​ര​ള​ത്തി​ന്‍റെ ല​ക്ഷ്യം.

ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി​ക്കെ​തി​രാ​യ ഗം​ഭീ​ര ജ​യ​ത്തി​നു​ ശേ​ഷം മൈ​താ​ന പ​രി​ശീ​ല​നം ഒ​ഴി​വാ​ക്കി തി​ങ്ക​ളാ​ഴ്ച ടീ​മി​ന്​ പൂ​ർ​ണ വി​ശ്ര​മ​മാ​ണ്​ കോ​ച്ച്​ ബി​ബി തോ​മ​സ്​ അ​നു​വ​ദി​ച്ച​ത്. ചെ​റി​യ വ്യാ​യാ​മം മാ​ത്ര​മാ​യി കൊ​ക്കാ​പേ​ട്ടി​ലെ ഹോ​ട്ട​ലി​ൽ​ത​ന്നെ ടീം ​ക​ഴി​ഞ്ഞു. സ​മ്മ​ർ​ദ​മ​ക​റ്റാ​ൻ ക​ളി​യും ചി​രി​യു​മാ​യി വ്യാ​യാ​മം. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കേ​ക്ക്​ മു​റി​ച്ചും ക്രി​സ്മ​സ്​ ആ​ഘോ​ഷ​വു​മൊ​ക്കെ​യാ​യി കോ​ച്ചും ടീ​മും സെ​റ്റ്.

പ്ര​തി​രോ​ധ​ത്തി​ന്​ ഊ​ന്ന​ൽ ന​ൽ​കി മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്ക്​ വി​ശ്ര​മ​മ​നു​വ​ദി​ച്ചാ​കും ടീ​മി​നെ ഒ​രു​ക്കു​ക​യെ​ന്ന്​ കോ​ച്ച്​ ബി​ബി തോ​മ​സ്​ പ​റ​ഞ്ഞു. ‘‘എ​ല്ലാ മ​ത്സ​ര​ങ്ങ​ളും പ്ര​ധാ​ന​മാ​ണ്. ആ​രെ​യും ചെ​റു​താ​യി കാ​ണാ​നാ​വി​ല്ല. യോ​ഗ്യ​ത മ​ത്സ​രം മു​ത​ൽ ഇ​തു​വ​രെ ഒ​രു ഗോ​ൾ​കീ​പ്പ​ർ ഒ​ഴി​കെ മ​റ്റു​ള്ള​വ​രെ​യെ​ല്ലാം ക​ളി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ടീ​മി​ന്‍റെ ഘ​ട​ന നി​ല​നി​ർ​ത്തി എ​ല്ലാ താ​ര​ങ്ങ​ൾ​ക്കും അ​വ​സ​രം ന​ൽ​കു​ക​യാ​ണ്​ എ​ന്‍റെ ന​യം’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​രി​യ പ്ര​തീ​ക്ഷ ബാ​ക്കി​യു​ണ്ടെ​ന്നും ഫു​ട്​​ബാ​ളി​ൽ എ​ല്ലാം അ​പ്ര​വ​ച​നീ​യ​മാ​ണെ​ന്നും ത​മി​ഴ്​​നാ​ട്​ കോ​ച്ച്​ മോ​ഹ​ൻ രാ​ജ്​ പ​റ​ഞ്ഞു.

ഗ്രൂ​പ്​ ബി​യി​ൽ സ​സ്​​പെ​ൻ​സ്​

കേ​ര​ളം അ​ട​ങ്ങു​ന്ന ബി ​ഗ്രൂ​പ്പി​ൽ അ​വ​സാ​ന മ​ത്സ​രം വ​രെ സ​സ്​​പെ​ൻ​സ്​ നി​ല​നി​ൽ​ക്കു​ക​യാ​ണ്. 12 പോ​യ​ന്‍റു​മാ​യി കേ​ര​ള​വും ഏ​ഴു പോ​യ​ന്‍റു​മാ​യി മേ​ഘാ​ല​യ​യും ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​പ്പോ​ൾ മ​റ്റു ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ഡ​ൽ​ഹി (ആ​റ്​ പോ​യ​ന്‍റ്), ഒ​ഡി​ഷ (നാ​ല്), ഗോ​വ (മൂ​ന്ന്), ത​മി​ഴ്​​നാ​ട്​ (ര​ണ്ട്) ടീ​മു​ക​ൾ രം​ഗ​ത്തു​ണ്ട്. ഒ​ഡി​ഷ മേ​ഘാ​ല​യ​യെ തോ​ൽ​പി​ക്കു​ക​യും ഗോ​വ മൂ​ന്നു ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ഡ​ൽ​ഹി​യെ വീ​ഴ്ത്തു​ക​യും ചെ​യ്താ​ൽ പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ൽ ഡ​ൽ​ഹി​യെ ക​ട​ന്ന്​ ഒ​ഡി​ഷ​യും ഗോ​വ​യും അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റും.

അ​തേ​സ​മ​യം, ഗോ​വ​ക്കെ​തി​രെ ഒ​രു സ​മ​നി​ല പി​ടി​ച്ചാ​ൽ ഡ​ൽ​ഹി​ക്ക്​ നി​ല ഭ​ദ്ര​മാ​ക്കാം. ഒ​ഡി​ഷ സ​മ​നി​ല​യി​ലാ​വു​ക​യോ തോ​ൽ​ക്കു​ക​യോ ചെ​യ്യു​ക​യും ഗോ​വ ജ​യി​ക്കു​ക​യും ചെ​യ്താ​ൽ ഗോ​വ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റും. ഗോ​വ​യും ത​മി​ഴ്നാ​ടും തോ​റ്റാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യാ​ലും ഒ​ഡി​ഷ ക​യ​റും. ര​ണ്ടു പോ​യ​ന്‍റ്​ മാ​ത്ര​മേ കൈ​യി​ലു​ള്ളൂ​വെ​ങ്കി​ലും കേ​ര​ള​ത്തെ തോ​ൽ​പി​ക്കു​ക​യും മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ഡി​ഷ​യും ഗോ​വ​യും തോ​ൽ​ക്കു​ക​യും ചെ​യ്താ​ൽ ത​മി​ഴ്​​നാ​ടി​നും ക്വാ​ർ​ട്ട​ർ ബ​ർ​ത്ത്​ ല​ഭി​ക്കും.

ക്വാ​ർ​ട്ട​റിൽ കേ​ര​ള​ത്തി​ന് എ​തി​രാ​ളി ജ​മ്മു-​ക​ശ്മീ​ർ

തി​ങ്ക​ളാ​ഴ്ച​യോ​ടെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ഗ്രൂ​പ്​ എ​യി​ൽ​നി​ന്ന്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തു​ന്ന നാ​ലാം ടീ​മാ​യി ജ​മ്മു-​ക​ശ്മീ​ർ. രാ​ജ​സ്ഥാ​നെ ഒ​റ്റ ഗോ​ളി​ന്​ വീ​ഴ്ത്തി​യ ക​ശ്മീ​ർ സം​ഘം ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യു​മ​ട​ക്കം ഏ​ഴ് പോ​യ​ന്‍റ്​ നേ​ടി. ക്വാ​ർ​ട്ട​റി​ൽ ഇ​വ​ർ​ക്ക്​ ഗ്രൂ​പ് ബി ​ജേ​താ​ക്ക​ളാ​യ കേ​ര​ള​മാ​ണ്​ എ​തി​രാ​ളി​ക​ൾ. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ മ​ണി​പ്പൂ​ർ 3 -1ന്​ ​തെ​ല​ങ്കാ​ന​യെ​യും ബം​ഗാ​ൾ ഒ​രു ഗോ​ളി​ന്​ സ​ർ​വി​സ​സി​നെ​യും തോ​ൽ​പി​ച്ചു. 13 പോ​യ​ന്‍റു​മാ​യി ബം​ഗാ​ളാ​ണ്​ എ ​ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​ർ. രാ​ജ​സ്ഥാ​നും ആ​തി​ഥേ​യ​രാ​യ തെ​ല​ങ്കാ​ന​യും പു​റ​ത്താ​യി.

Tags:    
News Summary - Let Kerala Carol continue in Santosh Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.