ദുബൈ: മൂന്നു ക്രിക്കറ്റ് താരങ്ങൾക്കുകൂടി െഎ.സി.സി ഹാൾ ഒാഫ് ഫെയിമിൽ ഇടം. ദക്ഷിണാഫ്രിക്കൻ ഒാൾറൗണ്ടർ ജാക് കാലിസ്, പാകിസ്താൻ ബാറ്റിങ് ഇതിഹാസം സഹീർ അബ്ബാസ്, ഇന്ത്യൻ വംശജയായ ആസ്ട്രേലിയൻ മുൻ വനിത ക്യാപ്റ്റൻ ലിസ സ്ഥലേകർ എന്നിവരെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ ഹാൾ ഒാഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഒാൾറൗണ്ടർമാരിൽ ഒരാളായ കാലിസ് 166 ടെസ്റ്റും 328 ഏകദിനവും 25 ട്വൻറി20യും കളിച്ചാണ് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞത്. ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിനു മുകളിൽ റൺസ് നേടിയ കാലിസ്, ഏറ്റവും കൂടുതൽ റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ താരമാണ്.
ഏഷ്യൻ ബ്രാഡ്മാൻ എന്ന വിശേഷണമുള്ള സഹീർ അബ്ബാസ് 1969-1985 കാലത്താണ് പാകിസ്താനായി (78 ടെസ്റ്റും 62 ഏകദിനവും) കളിച്ചത്. പുണെയിൽ ജനിച്ച ലിസ, ആസ്ട്രേലിയക്കായി എട്ടു ടെസ്റ്റും 125 ഏകദിനവും 54 ട്വൻറി20യും കളിച്ചിരുന്നു. ജനിച്ച് മൂന്നാമത്തെ ആഴ്ച പുണെയിലെ അനാഥമന്ദിരത്തിൽനിന്നും അമേരിക്കൻ-ഇംഗ്ലീഷ് ദമ്പതികൾ ദത്തെടുത്ത ലൈലയാണ് പിന്നീട് ലോകമറിയുന്ന വനിത ക്രിക്കറ്റ്താരമായി മാറിയ ലിസ സ്ഥലേകർ ആയി മാറിയത്.
ഏകദിനത്തിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ വനിത ക്രിക്കറ്റ് താരമായ അവർ, ഒാസീസിെൻറ ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായി.കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈൻ പ്ലാറ്റ്ഫോം വഴിയായിരുന്നു ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.