ഇന്ത്യൻ ടീമിന് യഥാർത്ഥ്യം വിളിച്ചുകാട്ടി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും മോശം ഫോമിനെ കുറിച്ചും ആസ്ട്രേലിയൻ പരമ്പരയിൽ എന്താണ് ചെയ്യേണ്ടത് എന്നൊക്കെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നാല് മത്സരം ജയിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിന് ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കയറാൻ സാധിക്കുകകയുള്ളൂ എന്നിരിക്കെ ഇന്ത്യ നാല് വിജയത്തിനാണ് ശ്രമിക്കുക. എന്നാൽ അത് വിദൂരതയിലുള്ള സ്വപ്നമാണെന്നാണ് മഞ്ജരേക്കർ പറയുന്നത്. ഇതിനാൽ തന്നെ ടീമിനോട് ഓരോ സ്റ്റെപ്പ് വെച്ചെടുക്കാൻ അദ്ദേഹം പറഞ്ഞു.
'4-0 ഒരു ദൂരെയുള്ള സ്വപ്നം മാത്രമണ്. തത്കാലം ഓരോ സ്റ്റെപ്പുകളെടുക്കൂ. പെർത്തിലെയും അഡ്ലെയ്ഡിലെയും ആദ്യ രണ്ട് ടെസ്റ്റായിരിക്കും ഇന്ത്യക്ക് ഏറ്റവും കഠിനം, ഇപ്പോൾ അതിൽ ശ്രദ്ധ നൽകാം. രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരിൽ ഒരാൾക്കെങ്കിലും നല്ല സീരീസ് വേണമെന്നുള്ളത് നമ്മുടെ ആവശ്യമാണ്. കഴിഞ്ഞ രണ്ട് വർഷമായി ബൗളിങ്ങിൽ ഇന്ത്യയുടെ പ്രധാന താരമമായ ഷമിയുടെ അഭാവം ടീമിനെ അലട്ടും,' അദ്ദേഹം പറഞ്ഞു.
നവംബർ 22നാണ് ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലെ ആദ്യ മത്സരം നടക്കുക. പെർത്ത് ക്രിക്കറ്റ് ഗ്രൗണ്ടാണ് മത്സരത്തിന് വേദിയൊരുക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരമാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിലെ 3-0ത്തിന്‍റെ തോൽവിയുടെ നാണക്കേടുമായാണ് ഇന്ത്യൻ ടീം എത്തുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ സീനിയർ താരങ്ങളുടെ ഫോമില്ലായ്മയും ടീമിനെ അലട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.