ഡബ്ലിൻ: അയർലൻഡ് പര്യടനത്തിലെ രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മഴമൂലം തടസ്സപ്പെട്ട ആദ്യ ട്വന്റി 20 മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ രണ്ട് റൺസിന് വിജയിച്ചിരുന്നു. ഇന്നത്തെ മത്സരം ജയിക്കാനായാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ജസ്പ്രീത് ബുംറ നയിക്കുന്ന ടീമിൽ ആദ്യ മത്സരത്തിലെ ഇലവനെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
11 മാസത്തെ ഇടവേളക്ക് ശേഷം കളത്തിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറയുടെ ബൗളിങ് പ്രകടനം ഇന്ത്യയെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്നതാണ്. നാല് ഓവറിൽ 24 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റൻ. സീനിയർ താരങ്ങളുടെ അഭാവത്തിൽ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്താനിറങ്ങിയ യുവനിരക്ക് പരമ്പര ഏറെ നിർണായകമാണ്.
ഇന്ത്യ: ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്‌വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ, സഞ്ജു സാംസൺ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്
അയർലൻഡ്: ആൻഡ്രൂ ബിർണി (ക്യാപ്റ്റൻ), പോൾ സ്റ്റിർലിംഗ്, ലോർക്കൻ ടക്കർ, ഹാരി ടെക്ടർ, കർട്ടിസ് കാംഫർ, ജോർജ് ഡോക്രെൽ, ബാരി മക്കാർത്തി, മാർക്ക് അഡയർ, ക്രെയ്ഗ് യംഗ്, ജോഷ് ലിറ്റിൽ, ബെൻ വൈറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.