മുംബൈ: ഒന്നാം ഏകദിനത്തിൽ ആസ്ട്രേലിയയോട് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ വനിതകൾക്ക് ഇന്ന് നിലനിൽപ് പോരാട്ടം. മൂന്ന് മത്സര പരമ്പര നഷ്ടമാവാതിരിക്കാൻ ഹർമൻപ്രീത് കൗറിനും സംഘത്തിനും ജയിച്ചേ തീരൂ. ആദ്യ കളിയിൽ ഭേദപ്പെട്ട സ്കോർ നേടിയിട്ടും ആറ് വിക്കറ്റ് തോൽവിയായിരുന്നു ഫലം. 282 റൺസ് പ്രതിരോധിക്കുന്നതിൽ ആതിഥേയ ബൗളർമാർ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെയും ആസ്ട്രേലിയയെയും ടെസ്റ്റ് മത്സരങ്ങളിൽ തോൽപിച്ച് ചരിത്രം കുറിച്ചാണ് ഇന്ത്യ ഏകദിന പരമ്പരക്ക് ഇറങ്ങിയത്. മൂന്നാം ഏകദിനം ചൊവ്വാഴ്ച നടക്കും. അതിന് ശേഷം ട്വന്റി20 പരമ്പരയുമുണ്ട്.
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, ദീപ്തി ശർമ, യാസ്തിക ഭാട്യ, റിച്ച ഘോഷ്, അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, മന്നത്ത് കശ്യപ്, സെയ്ക ഇസ്ഹാഖ്, രേണുക സിങ് താക്കൂർ, ടിറ്റാസ് സാധു, പൂജ വസ്ത്രകാർ, സ്നേഹ് റാണ, ഹർലീൻ ഡിയോൾ.
ആസ്ട്രേലിയ: അലീസ ഹീലി (ക്യാപ്റ്റൻ), ഡാർസി ബ്രൗൺ, ഹീതർ ഗ്രഹാം, ആഷ്ലി ഗാർഡ്നർ, കിം ഗാർട്ട്, ജെസ് ജോനാസെൻ, അലാന കിങ്, ഫോബ് ലിച്ച്ഫീൽഡ്, തഹ് ലിയ മക്ഗ്രാത്ത്, ബെത്ത് മൂണി, എല്ലിസ് പെറി, മേഗൻ ഷട്ട്, അന്നാബെൽ സതർലാൻഡ്, ജോർജിയ വെയർഹാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.