വിപ്ലവകരമായി മാറിയ ടി20 ഫോർമാറ്റ് ലോക ക്രിക്കറ്റിലേക്ക് അവതരിപ്പിച്ചത് 2003-ലായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗും അവതരിച്ചു. ഇൗ രണ്ട് ചരിത്ര സംഭവങ്ങൾക്ക് ശേഷം ക്രിക്കറ്റിൽ പണമൊഴുക്കും ഒപ്പം റണ്ണൊഴുക്കും ഗണ്യമായി വർധിച്ചു എന്ന് പറയാം. ഒരുകാലത്ത് വീരേന്ദർ സെവാഗ്, ഷാഹിദ് അഫ്രീദി, ആദം ഗിൽക്രിസ്റ്റ്, സനത് ജയസൂര്യയെയും പോലുള്ള താരങ്ങൾ ക്രീസിലെത്തുേമ്പാൾ മാത്രം കാണാൻ സാധിച്ചിരുന്ന വെടിക്കെട്ടുകൾ ലോകക്രിക്കറ്റിൽ സർവസാധാരണമായി മാറുന്ന കാഴ്ച്ചയായിരുന്നു പിന്നീട്.
ടി20യിൽ അത്തരത്തിൽ അടിച്ചുപറത്തി സെഞ്ച്വറിയും അർധ സെഞ്ച്വറിയും നേടിയ ഒരുപാട് താരങ്ങളുണ്ട്. നിലവിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ ടി20 സെഞ്ച്വറി നേടിയ താരം ക്രിസ് ഗെയിലാണ്. 2013ൽ െഎ.പി.എൽ മത്സരത്തിൽ പുനെക്കെതിരെ താരം 30 പന്തിൽ നേടിയാ സെഞ്ച്വറിക്കാണ് ആ റെക്കോർഡ്. ചില ഇന്ത്യൻ താരങ്ങൾക്കും അതിവേഗ സെഞ്ച്വറി റെക്കോർഡുകളുണ്ട്. അവരാരൊക്കെയാണെന്ന് പരിചയപ്പെടാം.
ഏറ്റവും കുറഞ്ഞ ബോളകളില്‍ സെഞ്ച്വറിയടിച്ച ഇന്ത്യക്കാരില്‍ മുമ്പൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്താണ്. വെറും 32 ബോളുകളിലാണ് താരം മൂന്നക്കം കടന്നത്. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെൻറായ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കവേയായിരുന്നു താരത്തിെൻറ ശതകം. അന്ന് പന്തിനൊപ്പം ഗംഭീറും ക്രീസിലുണ്ടായിരുന്നു. 38 ബോളില്‍ 12 സിക്‌സറുകളും എട്ടു ബൗണ്ടറികളുമടക്കം 116 റൺസാണ് കളിയിൽ താരം നേടിയത്.
ഇന്ത്യയുടെ ഹിറ്റ്മാനും ബൗളർമാരുടെ പേടി സ്വപ്നവുമായ രോഹിത് ശർമ 35 ബോളുകളിലായിരുന്നു സെഞ്ച്വറിയടിച്ചത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20യിലായിരുന്നു ആ വെടിക്കെട്ട്. 43 ബോളില്‍ 10 സിക്‌സറുകളും 12 ബൗണ്ടറികളുമടക്കം 118 റണ്‍സെടുത്ത് ഹിറ്റ്മാൻ കളിയിൽ പുറത്താവാതെ നിന്നു. 88 റൺസിനായിരുന്നു അന്ന് ഇന്ത്യ ലങ്കയെ തകർത്തത്.
പത്താൻ സഹോദരങ്ങളിലെ കൂറ്റനടിക്കാരനായ യൂസുഫും കേരളത്തിെൻറ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ഇന്ത്യയിലെ അതിവേഗ സെഞ്ച്വറിക്കാരിൽ മൂന്നാം സ്ഥാനക്കാർ. 37 ബോളുകളിലായിരുന്നു ഇരുവരും സെഞ്ച്വറി തികച്ചത്. 2010ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയായിരുന്നു യൂസുഫ് വെടിക്കെട്ട് ശതകം കുറിച്ചത്. അന്ന് താരം എട്ട് സിക്‌സറുകളും എട്ട് ബൗണ്ടറികളും പായിച്ചിരുന്നു.
കാസര്‍കോഡുകാരനായ അസ്ഹര്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു അതിവേഗ സെഞ്ച്വറിയുമായി തിളങ്ങിയത്. മത്സരത്തിൽ 54 പന്തില്‍ നിന്നും 137 റണ്‍സോടെ അസ്ഹര്‍ പുറത്താവാതെ നിന്നു. അതോടെ കേരളത്തിനായി ടി20യില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ താരമായും അസ്ഹർ മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.