ഫോർട്ട് ലൗഡർഹിൽ (ഫ്ലോറിഡ): ഒരു ട്വന്റി20 പരമ്പര കൂടി കീശയിലാക്കാൻ രോഹിത് ശർമയും സംഘവും ഇന്നിറങ്ങുന്നു. വെസ്റ്റിൻഡീസിനെതിരായ അഞ്ചു മത്സരപരമ്പരയിൽ മൂന്നു മത്സരം പിന്നിട്ടപ്പോൾ 2-1ന് മുന്നിലാണ് ഇന്ത്യ. ശനിയാഴ്ച കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. മറിച്ച് വിൻഡീസ് ജയിച്ചാൽ ഞായറാഴ്ചയിലെ അവസാന കളി 'ഫൈനലാ'വും.
കരീബിയൻ ദ്വീപിലെ കളികൾക്കുശേഷം അവസാന രണ്ടു മത്സരങ്ങൾക്ക് അരങ്ങൊരുക്കുന്നത് യു.എസിലെ ഫ്ലോറിഡയിലാണ്. മൂന്നാം മത്സരത്തിൽ ബാറ്റുചെയ്യുന്നതിനിടെ പരിക്കേറ്റ് കയറിയ നായകൻ രോഹിത് ശർമ നാലാം മത്സരത്തിൽ കളിച്ചേക്കുമെന്നാണ് സൂചന. ഫോമില്ലാതെ ഉഴറുന്ന ശ്രേയസ് അയ്യർക്ക് ഒരവസരം കൂടി ലഭിക്കുമോ എന്ന് കണ്ടറിയേണ്ടിവരും. ശ്രേയസിനെ ഒഴിവാക്കുകയാണെങ്കിൽ സമീപകാലത്ത് കിട്ടിയ അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ച ദീപക് ഹൂഡ കളിക്കും. മലയാളി താരം സഞ്ജു സാംസണിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.
ഇന്ത്യ: രോഹിത് ശർമ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, രവീന്ദ്ര ജദേജ, ആവേശ് ഖാൻ, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ.
വെസ്റ്റിൻഡീസ്: കെയ്ൽ മെയേഴ്സ്, ബ്രൻഡൻ കിങ്, നികോളാസ് പുരാൻ, ഷിംറോൺ ഹെറ്റ്മെയർ, റോവൻ പവൽ, ഡെവോൺ തോമസ്, ജെയ്സൺ ഹോൾഡർ, അഖീൽ ഹുസൈൻ, ഡൊമിനിക് ഡ്രെയ്ക്സ്, അൽസാരി ജോസഫ്, ഒബദ് മകോയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.