ലൗഡർഹിൽ: അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 88 റൺസ് ജയം. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 100 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താകുകയായിരുന്നു. ടോസ് നേടി ബാറ്റ് ചെയ്ത സന്ദർശകർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188ലെത്തി. രോഹിത് ശർമക്ക് വിശ്രമം നൽകിയപ്പോൾ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിച്ചു.
ഇന്ത്യൻ ബാറ്റിങ്ങിൽ 40 പന്തിൽ 64 റൺസെടുത്ത ഓപണർ ശ്രേയസ് അയ്യരാണ് ടോപ് സ്കോറർ. ദീപക് ഹൂഡ 25 പന്തിൽ 38ഉം ക്യാപ്റ്റൻ പാണ്ഡ്യ 16 പന്തിൽ 28ഉം റൺസ് നേടി മടങ്ങി. 11 പന്തിൽ 15 റൺസെടുത്ത് സഞ്ജു സാംസണും പുറത്തായി. ഇശാൻ കിഷൻ (11), ദിനേശ് കാർത്തിക് (12), അക്സർ പട്ടേൽ (ഒമ്പത്) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാന്മാരുടെ സംഭാവനകൾ. വിൻഡീസ് നിരയിൽ 35 പന്തിൽ 56 റൺസെടുത്ത ഷിംറോൺ ഹെറ്റ്മെയർക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഇതോടെ പരമ്പര ഇന്ത്യ 4-1ന് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.