ലഖ്നൗ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുവിനെയും മകനെയും കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി കൂടി പിടിയിലായി. മുങ്ങി നടക്കുകയായിരുന്ന സജൻ എന്ന ആമിറിനെ ഉത്തർപ്രദേശ് പൊലീസിെൻറ ക്രൈം ബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ പഞ്ചാബ് പൊലീസ് അന്തർസംസ്ഥാന കവർച്ചാ സംഘത്തിൽ നിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രതികളായ മറ്റ് 11 പേരെ കൂടി പിടികൂടാനുണ്ടെന്നും അവർ അറിയിച്ചിരുന്നു.
റൈനയുടെ പിതൃ സഹോദരി ആശാ റാണിയും അവരുടെ ഭർത്താവ് അശോക് കുമാറും മകൻ കൗശൽ കുമാറുമാണ് കവർച്ചാ സംഘത്തിെൻറ ക്രൂര കൃത്യത്തിന് ഇരയായത്. കഴിഞ്ഞ വർഷം ആഗസ്ത് 20ന് അർധരാത്രി പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നും തരിയൽ ഗ്രാമത്തിലുള്ള വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നും സംഭവം.
സംഭവ സ്ഥലത്തുവെച്ച് തന്നെ അശോക് കുമാർ കൊല്ലപ്പെട്ടിരുന്നു. പിറ്റേ ദിവസമാണ് മകൻ മരിച്ചത്. ഭാര്യ ആശാ റാണിയെയും രണ്ട് ബന്ധുക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ സാവൻ, മുഹബ്ബത്ത്, ഷാരൂഖ് ഖാൻ എന്നിവരാണ് പഞ്ചാബ് പൊലീസിെൻറ പിടിയിലാത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.