2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന് യോഗ്യത നേടി അഫ്ഗാനിസ്താൻ. ലോകകപ്പിൽ ശ്രീലങ്കയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതോടെയാണ് അഫ്ഗാന്‍റെ ചാമ്പ്യൻസ് ട്രോഫി സാധ്യത ഉറപ്പായത്.
പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാകുന്നത്. ലോകകപ്പ് പോയന്‍റ് ടേബിളിൽ ആദ്യ ഏഴു സ്ഥാനത്തെത്തുന്ന ടീമുകളാണ് ടൂർണമെന്‍റിൽ കളിക്കുക. നിലവിൽ ഏഴു മത്സരങ്ങളിൽനിന്ന് നാലു ജയവുമായി എട്ടു പോയന്‍റുള്ള അഫ്ഗാൻ ആറാം സ്ഥാനത്താണ്. ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾക്കെതിരെ തോറ്റെങ്കിലും അഫ്ഗാൻ ഇംഗ്ലണ്ടിനെയും പാകിസ്താനെയും ശ്രീലങ്കയെയും തകർക്കുകയും നെതർലൻഡ്സിനെ അനായാസ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
സെമി സാധ്യത നിലനിർത്താൻ അഫ്ഗാന് ഇന്ന് മുൻ ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരെ ജയം അനിവാര്യമാണ്. അഫ്ഗാനെ വീഴ്ത്താനായാൽ കങ്കാരുപ്പടക്ക് ബംഗ്ലാദേശിനെതിരായ കളി ബാക്കിയിരിക്കെതന്നെ അവസാന നാലിൽ സ്ഥാനമുറപ്പിക്കാം. നിലവിൽ 10 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഓസീസ്.
അവസാന കളിയിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്ക ഇതിനകം തന്നെ സെമി ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.