പാകിസ്​താന്​ വീണ്ടും തിരിച്ചടി; ഇംഗ്ലീഷ്​ ടീമിന്‍റെ സന്ദർശനവും സംശയനിഴലിൽ

ഇസ്​ലാമാബാദ്​: സുരക്ഷ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസിലൻഡ്​ പര്യടനത്തിൽ നിന്ന്​ പിൻമാറിയതിന്​ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീമിന്‍റെ പാകിസ്​താൻ സന്ദർശനവും സംശയത്തിൽ. ടോ​സി​നാ​യി നാ​ണ​യ​മെ​റി​യാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ​വെള്ളിയാ​ഴ്ചയാണ്​ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യി ന്യൂ​സി​ല​ൻ​ഡ്​ ​ക്രി​ക്ക​റ്റ്​ ടീം ​പാ​ക്​ പര്യടനത്തിൽ നിന്ന്​ പിൻമാറിയത്​.

പാകിസ്​താനിലെ സുരക്ഷ സാഹചര്യം വിലയിരുത്തി വരികയാണെന്നും 48 മണിക്കൂറിനകം തീരുമാനമെടുക്കുമെന്നും വെള്ളിയാഴ്ച ഇംഗ്ലീഷ്​ ക്രിക്കറ്റ്​ ബോർഡ്​ വാർത്ത കുറിപ്പിൽ അറിയിച്ചു.

പുരുഷൻമാരുടെ രണ്ട്​ മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയാണ്​ കളിക്കാനിരുന്നത്​. വനിതകളുടെ അഞ്ച്​ മത്സര പരമ്പരയും റദ്ദാക്കുമെന്നാണ്​ റിപ്പോർട്ട്​. ശനിയാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ ഇംഗ്ലണ്ട്​ പര്യട​നത്തെ കുറിച്ച്​ പാക്​ ആഭ്യന്തര മന്ത്രി ​ൈശഖ്​ റഷീദ്​ അത്ര പോസിറ്റീവായല്ല പ്രതികരിച്ചത്​. ഏതായാലും

മൂ​ന്ന്​​ ഏ​ക​ദി​ന​ങ്ങ​ളും അ​ഞ്ച്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന ലി​മി​റ്റ​ഡ്​ ഓ​വ​ർ പ​ര​മ്പ​ര​ക്കാ​യാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ടീം ​പാ​കി​സ്​​താ​നി​ലെ​ത്തി​യ​ത്. റാ​വ​ൽ​പി​ണ്ടി​യി​ലെ ആ​ദ്യ ഏ​ക​ദി​ന മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​ന്​ തൊ​ട്ടു മു​മ്പാ​യി​രു​ന്നു സു​ര​ക്ഷ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ ന്യൂ​സി​ല​ൻ​ഡ്​ ടീം ​പ​ര​മ്പ​ര​യി​ൽ​നി​ന്നു പി​ന്മാ​റി​യ​ത്. ന്യൂ​സി​ല​ൻ​ഡ്​ സ​ർ​ക്കാ​ർ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ​നു​സ​രി​ച്ചാ​ണ്​ പി​ന്മാ​റു​ന്ന​തെ​ന്നും എ​ത്ര​യും വേ​ഗം ത​ങ്ങ​ളു​ടെ ടീം ​പാ​കി​സ്​​താ​ൻ വി​ടു​മെ​ന്നു​മാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ വി​ശ​ദീ​ക​രി​ച്ചത്​.

ന്യൂസിലൻഡ്​ ക്രിക്കറ്റ്​ പിന്തുടരുന്ന അതേ സുരക്ഷ ഏജൻസിയുടെ ഉപദേശമാണ്​ ഇംഗ്ലീഷ്​ ബോർഡും സ്വീകരിക്കകയെന്നാണ്​ വിവരം. ന്യൂ​സി​ല​ൻ​ഡ്​ ടീ​മി​ലെ ചി​ല​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​ണ്​ പ​ര​മ്പ​ര​യി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ കാ​ര​ണ​മെ​ന്ന്​ അ​തി​നി​ട​യി​ൽ അ​ഭ്യൂ​ഹം പ​ര​ന്നു. എ​ന്നാ​ൽ, അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ താ​ലി​ബാ​ൻ അ​ധി​കാ​രം പി​ടി​ച്ച​തോ​ടെ പാ​കി​സ്​​താ​നി​ലും സു​ര​ക്ഷ ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ അ​വി​ടേ​ക്ക്​ പോ​കാ​നാ​കി​ല്ലെ​ന്ന്​ ചി​ല ടീ​മം​ഗ​ങ്ങ​ൾ നേ​ര​ത്തെ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്ന​താ​യാ​ണ്​ അ​റി​വ്.അ​വ​സാ​ന നി​മി​ഷം ക​ളി​യി​ൽ നി​ന്ന്​ പി​ന്മാ​റി​യ​തി​ൽ പാ​ക്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡും​ (പി.​സി.​ബി) നീ​ര​സം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

18 വ​ർ​ഷ​ത്തെ ദീ​ർ​ഘ​മാ​യ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ക്രി​ക്ക​റ്റ്​ ടീം ​പാ​കി​സ്​​താ​നി​ലെ​ത്തി​യ​ത്. മൂ​ന്ന്​ ഏ​ക​ദി​ന​ങ്ങ​ളും അ​ഞ്ച്​ ട്വ​ൻ​റി 20 യും ​അ​ട​ക്ക​മു​ള്ള എ​ട്ടു മ​ത്സ​ര​ങ്ങ​ൾ സെ​പ്​​റ്റം​ബ​ർ 17 മു​ത​ൽ ഒ​ക്​​ടോ​ബ​ർ മൂ​ന്നു​വ​രെ റാ​വ​ൽ​പി​ണ്ടി​യി​ലും ലാ​ഹോ​റി​ലു​മാ​യി ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ക​ളി ന​ട​ത്താ​ൻ വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും ഒ​രു​ക്കു​ക​യും ഇ​രു ടീ​മു​ക​ളും പ​രി​ശീ​ല​നം ന​ട​ത്തു​ക​യും ചെ​യ്​​ത​തു​മാ​ണ്. മൂ​ന്നു മ​ണി​ക്കാ​യി​രു​ന്നു ക​ളി ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​രു ടീ​മു​ക​ളും ഹോ​ട്ട​ലി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ പോ​യി​ല്ല. കാ​ണി​ക​ളെ സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​തു​മി​ല്ല.

2003ലാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ൽ ന്യൂ​സി​ല​ൻ​ഡ്​ ടീം ​പാ​കി​സ്​​താ​നി​ൽ ക​ളി​ച്ച​ത്. അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളു​ടെ പ​ര​മ്പ​ര പാ​കി​സ്​​താ​ൻ തൂ​ത്തു​വാ​രി​യി​രു​ന്നു. അ​തി​നു​ശേ​ഷം സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​തു​വ​രെ കി​വി​ക​ൾ പാ​കി​സ്​​താ​നി​ലേ​ക്ക് വ​ന്നി​ട്ടി​ല്ല.

Tags:    
News Summary - after New Zealand decision England's tour of Pakistan in doubt due to security concern's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.