'പാകിസ്താന്‍റെ തകർച്ചക്ക് കാരണം കളിക്കാരല്ല'; ഇങ്ങനെ പോയാൽ പാകിസ്താൻ ക്രിക്കറ്റ് ടീം തകർന്ന് പോകുമെന്ന് അഹ്മദ് ഷെഹ്സാദ്

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ച് പാകിസ്താന്‍റെ ഓപ്പണിങ് ബാറ്ററായിരുന്ന അഹ്മദ് ഷെഹ്സാദ്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ നടന്ന ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷമാണ് താരത്തിന്‍റെ പ്രതികരണം. പത്ത് വിക്കറ്റിനായിരുന്നു റാവൽപിണ്ടിയിൽ വെച്ച് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് പാകിസ്താനെ തകർത്തത്. ആഭ്യന്തര ക്രിക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ഉൾപ്പെടുത്താത്തിലാണ് ഷെഹ്സാദ് ബോർഡിനെ വിമർശിച്ചത്. രണ്ടാം ഇന്നിങ്സിൽ 29 റൺസിന്‍റെ ലീഡ് നേടാനെ പാകിസ്താന് സാധിച്ചുള്ളൂ, വിക്കറ്റൊന്നും നഷ്ടപ്പെടാതെ തന്നെ ബംഗ്ലാദേശ് പാകിസ്താനെതിരെയുള്ള അവരുടെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി.

' പാകിസ്താനെ ബംഗ്ലാദേശ് ആദ്യമായി ടെസ്റ്റിൽ തോൽപ്പിച്ചിരിക്കുന്നു, അതും സ്വന്തം മണ്ണിൽ. പാകിസ്താന്‍റെ അവസ്ഥ ഇതിൽ നിന്നും വ്യക്തമാണ്. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് എല്ലാതിലും ടീം പരിതാപകരമായ അവസ്ഥയിലാണ്. ഇതിന് മുമ്പ് ഞാൻ ടീമിനെ ഇങ്ങനെ കണ്ടിട്ടില്ല. ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് പാകിസ്താൻ ടീം ഇരുട്ടിലേക്കാണ് പോകുന്നതെന്ന്. ഹോക്കിയിലെ പോലെയാണ് ഇപ്പോഴത്തെ സാഹചര്യം. എന്നാൽ പോലും ബംഗ്ലാദേശിനെതിരെ തോൽക്കുമെന്ന് ഓർത്തില്ല അതും അവർ ചെയ്തു.

ഇതൊന്നും കളിക്കാരുടെ പ്രശ്നമല്ല. എല്ലാം ക്രിക്കറ്റ് ബോർഡിന്‍റെ പ്രശ്നമാണ്. താരങ്ങൾക്ക് ടീമിലെടുക്കാൻ വേണ്ടി നിർബന്ധിക്കാൻ സാധിക്കില്ലല്ലോ. ബോർഡാണ് ആഭ്യന്തര താരങ്ങൾക്ക് അവസരം നൽകാത്തത്. അവർ ഒരേ കളിക്കാരെ തന്നെ വീണ്ടു കളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് പകരം ആഭ്യന്തര താരങ്ങളെ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ ഇത്രയും നാൾ എന്ത് ചെയ്യുകയായിരുന്നു?' അഹ്മദ് ഷെഹ്സാദ് പറഞ്ഞു.

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 448 റൺസ് നേടി പാകിസ്താൻ ഡിക്ലെയർ ചെയ്യുകയായിരുന്നു. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച ബംഗ്ലാദേശ് 565 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ പാകിസ്താന് 146 റൺസ് നേടാനെ സാധിച്ചുള്ളൂ. ബംഗ്ലാദേശ് അനായാസം മത്സരം വിജയിക്കുകയും ചെയ്തു.

Tags:    
News Summary - ahmed shahzad blames paksitan cricket for lose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.