സീസണിൽ കളിക്കില്ലെന്നറിഞ്ഞും എന്തിന് ആർച്ചറെ എട്ടുകോടി നൽകി വാങ്ങി?; മുംബൈ ടീം ഉടമ വിശദീകരിക്കുന്നു

മുംബൈ: ഐ.പി.എൽ മെഗാ താരലേലത്തിൽ പരിക്കേറ്റ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിനെ എട്ടുകോടി രൂപ നൽകി മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയപ്പോൾ നെറ്റിചുളിച്ചവർ നിരവധിയാണ്. എന്നാൽ കൃത്യമായ പ്ലാനോട് കൂടിയാണ് ആർച്ചറെ ടീമിലെത്തിച്ചതെന്ന് വ്യക്തമാക്കുകയാണ് ടീം ഉടമ ആകാശ് അംബാനി.

'അവന്റെ കാര്യം മുമ്പും ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ഈ വർഷം അവൻ ലീഗ് കളിക്കുന്നില്ലെന്നത് ശരി തന്നെ. പക്ഷേ ജസ്പ്രീത് ബൂംറക്കൊപ്പം അവന് മികച്ച കൂട്ടുകെട്ടുണ്ടാക്കാനാകും'-ആകാശ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

8.25 കോടി രൂപ കൊടുത്ത് ടിം ഡേവിഡിനെ ടീമിലെടുത്തതിനെയും ആകാശ് ന്യായീകരിച്ചു. ലോക​ത്തെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളെന്നാണ് ഡേവിഡിനെ വിശേഷിപ്പിച്ചത്. ഈ വർഷത്തെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനെ സ്വന്തമാക്കിയതും മുംബൈ ആണ്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയാണ് 15.25 കോടി രൂപയെറിഞ്ഞ് മുംബൈ സ്വന്തമാക്കിയത്.

Tags:    
News Summary - Akash Ambani Explains Why Mumbai Indians buy Jofra Archer Despite His Unavailability In IPL 2022?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.