'രോഹിത് മുംബൈയിൽ നിന്നും പോകും, അല്ലെങ്കിൽ അവൻ എം.എസ്. ധോണി ആയിരിക്കണം'; വമ്പൻ പ്രസ്താവനയ‍ുമായി മുൻ താരം

മുൻ നായകൻ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ടീമിൽ നിലനിർത്താൻ സാധ്യത ഇല്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രോഹിത് ശർമ തനിയെ ഒഴിവാകുകയോ അല്ലെങ്കിൽ മുംബൈ അദ്ദേഹത്തെ ഒഴിവാക്കുകയോ ചെയ്യുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് നിർത്തുന്നത് പോലെ മുംബൈ രോഹിത്തിനെ നിർത്തില്ലെന്നും ചോപ്ര പറയുന്നു.

'അവൻ പോകുവോ ഇല്ലയോ എന്നുള്ളത് വലിയ ചോദ്യമാണ്. എനിക്ക് തോന്നുന്നത്, അവൻ നിൽക്കില്ലെന്നാണ്. ആരെങ്കിലും നിലനിർത്തിയാൽ അവൻ മൂന്നു വർഷം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും എന്ന ചിന്തയിൽ ആയിരിക്കും.  ഇതൊന്നും അല്ലെങ്കിൽ നിങ്ങളുടെ പേര് എം.എസ്. ധോണി എന്നായിരിക്കണം. രോഹിത്തിന്‍റെയും മുംബൈയുടെയും കഥയിൽ നിന്നും വ്യത്യസ്തമായതാണ് ധോണിയുടെയും ചെന്നൈ സൂപ്പർ കിങ്സിന്‍റെയും കഥ . എനിക്ക് തോന്നുന്നത് ചിലപ്പോൾ രോഹിത് മുംബൈ വിടും അല്ലെങ്കിൽ മുംബൈ രോഹത്തിനെ ഒഴിവാക്കും എന്നാണ്.

എന്ത് വേണമെങ്കിലും സംഭവിക്കാം, എന്നാൽ രോഹിത് മുംബൈയിൽ നിൽക്കുന്നതിൽ എനിക്ക് താത്പര്യമില്ല. എനിക്ക് ഇതിനെ പറ്റി വേറെ അറിവൊന്നും ഇല്ല എന്നാലും രോഹിത്തിനെ മുംബൈ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ട്. ട്രേഡ് വിൻഡോയിൽ അദ്ദേഹം ഏതെങ്കിലും ടീമിലെത്തും. ലേലത്തിൽ വരാനുള്ള സാധ്യത കുറവാണ്. എന്നാൽ ട്രേഡിങ് നടന്നില്ലെങ്കിൽ അവൻ ലേലത്തിന് എന്തായാലും വരും. മുംബൈ ഇന്ത്യൻസിലെ അവന്‍റെ യാത്ര അവസാനിച്ചെന്നാണ് എന്‍റെ അഭിപ്രായം,' ആകാശ് ചോപ്ര പറഞ്ഞു.

കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഹർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ട്രേഡ് ചെയ്ത് ടീമിലെത്തിച്ചിരുന്നു. പിന്നീട് രോഹിത്തിന് പകരം അദ്ദേഹത്തെ ടീമിന്‍റെ നായകനായി നിയമിക്കുകയും ചെയ്തു. മികച്ച ട്വന്‍റി-20ലൈനപ്പ് ഉണ്ടായിരുന്നിട്ടും പോയിന്‍റ് പട്ടികയിൽ ഏറ്റവും അവസാനമായാണ് മുംബൈ സീസൺ അവസാനിപ്പിച്ചത്. മുംബൈ ഇന്ത്യൻസിനെ അഞ്ച് ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത് ശർമ.

Tags:    
News Summary - akash chopra say rohit sharma will leave mumbai indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.