മറികടന്നത്​ പന്തിനെയും അഞ്ച്​ താരങ്ങളെയും; അരങ്ങേറ്റത്തിൽ റെക്കോഡിട്ട്​ അലക്​സ്​ കാരി

ബ്രിസ്​ബേൻ: ഇംഗ്ലണ്ടിനെതിരെ ആഷ്​സ്​ പരമ്പരയിലൂടെ മിന്നുന്ന അര​ങ്ങേറ്റമാണ്​ ആസ്​ട്രേലിയൻ വിക്കറ്റ്​ കീപ്പർ അലക്​സ്​ കാരി നടത്തിയത്​. അര​േങ്ങറ്റ ടെസ്റ്റിൽ രണ്ട്​ ഇന്നിങ്​സിലുമായി എട്ടു ക്യാച്​ എടുക്കുന്ന ആദ്യ വിക്കറ്റ്​ കീപ്പറെന്ന നേട്ടം കാരി സ്വന്തമാക്കി.

ടെസ്റ്റ്​ അരങ്ങേറ്റത്തിൽ ഏഴ്​ ക്യാച്​ എടുത്ത ഇന്ത്യൻ താരം ഋഷഭ്​ പന്തിനെയും മറ്റ്​ അഞ്ച്​ കളിക്കാരെയുമാണ്​ കാരി പിന്തളളിയത്​. ​കാമറൂൺ ഗ്രീനിന്‍റെ പന്തിൽ ക്രിസ്​ വോക്​സിനെ കൈപ്പിടിയിലൊതുക്കി ഗാബ ടെസ്റ്റിന്‍റെ നാലം ദിനമാണ്​ കാരി റെക്കോഡ്​ സ്വന്തമാക്കിയത്​. മുൻ നായകൻ ടിം പെയ്​ൻ ക്രിക്കറ്റിൽ നിന്ന്​ അവധിയെടുത്തതോടെയാണ്​ കാരിക്ക്​ നറുക്ക്​ വീണത്​.

ടെസ്റ്റ്​ അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ ക്യാച്​ നേടിയ താരങ്ങൾ:

  • അലക്​സ്​ കാരി (8)
  • ക്രിസ്​ റീഡ്​ (7)
  • ബ്രയാൻ ടാബർ (7)
  • ചമര ഡുനുസി​ങ്കെ (7)
  • ​ഋഷഭ്​ പന്ത്​ (7)
  • പീറ്റർ നെവിൽ (7)
  • അലൻ നോട്ട്​ (7)

ദക്ഷിണാഫ്രിക്കൻ വിക്കറ്റ്​ കീപ്പർ ക്വിന്‍റൺ ഡികോക്ക്​ ​ശ്രീലങ്കക്കെതിരെ ഒമ്പത്​ ക്യാച്​ എടുത്തെങ്കിലും അത്​ താരത്തിന്‍റെ അരങ്ങേറ്റത്തിലായിരുന്നില്ല. ആസ്​ട്രേലിയക്കെതിരെ ​േപാർട്​ എലിസബത്തിൽ ഡികോക്ക്​ അരങ്ങേറു​േമ്പാൾ എബി ഡിവില്ലിയേഴ്​സായിരുന്നു പ്രോട്ടിയേസിന്‍റെ കീപ്പർ.

കാരിയെ കൂടാതെ ആസ്​ട്രേലിയൻ സ്​പിന്നർ നഥാൻ ലിയോണും ടെസ്റ്റിൽ സുപ്രധാന നായികക്കല്ല്​ പിന്നിട്ടു. ​നാലാം ദിനം ഡേവിഡ്​ മലാനെ വീഴ്​ത്തിയ ലിയോൺ 400ാം ടെസ്റ്റ്​ വിക്കറ്റ്​ സ്വന്തം പേരിലാക്കി. ഷെയ്​ൻ വോണും (708) ഗ്ലെൻ മഗ്രാത്തുമാണ്​ (563) 400ലേറെ വിക്കറ്റുകൾ സ്വന്തമാക്കിയ മറ്റ്​ രണ്ട്​ ഓസീസ്​ താരങ്ങൾ.

Tags:    
News Summary - Alex Carey Set New Test Record On Debut Surpasses Rishabh Pant and 5 Others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.