‘ദയവുചെയ്ത് താങ്കൾ ഫൈനൽ കാണരുത്’..! ബച്ചനോട് ക്രിക്കറ്റ് പ്രേമികൾ

ന്യൂസിലൻഡിനെതിരായ ത്രില്ലർ ലോകകപ്പ് സെമി പോരിലെ വമ്പൻ വിജയത്തിന് പിന്നാലെ ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഫൈനൽ കളിക്കുന്നത്. തോൽവിയറിയാതെ നവംബർ 19ന് നടക്കുന്ന കലാശപ്പോരിനിറങ്ങുന്ന നീലപ്പട ഇത്തവണ കപ്പടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സെമിക്ക് പിന്നാലെ, മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടവും വിരാട് കോഹ്‍ലിയുടെ 50-ാം സെഞ്ച്വറി റെക്കോർഡുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ആഘോഷമായി മാറിയിരുന്നു. സിനിമാ-രാഷ്ട്രീയ മേഖലയിലുള്ളവർ ഇന്ത്യക്കും താരങ്ങൾക്കും അഭിനന്ദമറിയിച്ച് രംഗത്തുവരികയുണ്ടായി.

എന്നാൽ, വലിയ ക്രിക്കറ്റ് പ്രേമിയായ ബിഗ് ബി അമിതാബ് ബച്ചന് സെമി ഫൈനൽ മത്സരം കാണാൻ സാധിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട് അദ്ദേഹം എക്സിൽ (ട്വിറ്റർ) പങ്കുവെച്ച​ പോസ്റ്റും അതിന് ആരാധകർ നൽകിയ മറുപടികളും ഇപ്പോൾ ചിരിപടർത്തുകയാണ്.

‘തനിക്ക് കാണാൻ കഴിയാത്ത മത്സരങ്ങളിലെല്ലാം ഇന്ത്യൻ ടീം വിജയിക്കുന്നുവെന്നാണ് ബച്ചൻ ട്വീറ്റ് ചെയ്തത്. ‘ഞാൻ കണ്ടിട്ടില്ലെങ്കിൽ നമ്മൾ വിജയിക്കും’ അദ്ദേഹം കുറിച്ചു. ബുധനാഴ്ച രാത്രി പങ്കുവെച്ച ട്വീറ്റ് ഇപ്പോൾ എക്സിൽ വൈറലാണ്. ‘താങ്ങൾ ദയവ് ചെയ്ത് ഫൈനൽ കാണരുതെന്നാ’ണ് പോസ്റ്റിന് താഴെ ആളുകൾ കുറിച്ചുകൊണ്ടിരിക്കുന്നത്. പിതാവിനെ ​ലോകകപ്പ് ഫൈനൽ കാണാൻ അനുവദിക്കരുതെന്ന് മകൻ അഭിഷേക് ബച്ചനോട് അപേക്ഷിച്ചവരുമുണ്ട്. കളി നടന്നുകൊണ്ടിരിക്കുമ്പോൾ കണ്ണുകൾ കെട്ടിയിരിക്കാനാണ് ചിലർ ആവശ്യപ്പെടുന്നത്. 




 


Tags:    
News Summary - Amitabh Bachchan says India always wins when he does not watch the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.