സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മുൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ. ശരിയായ സംവാദത്തിലൂടെ എന്തും പരിഹരിക്കാമെന്നും എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ട്വീറ്റ് ചെയ്തു.
രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പാർലമെന്‍റിലേക്ക് മാർച്ച് നടത്താനിരുന്ന ഗുസ്തി താരങ്ങളെ പൊലീസ് കൈയേറ്റം ചെയ്തതിനു പിന്നാലെയാണ് അവർ കടുത്ത തീരുമാനത്തിലെത്തിയത്. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങൾ സമരം ശക്തമാക്കിയത്.
‘നമ്മുടെ ഗുസ്തി താരങ്ങളെ മെയ് 28ന് കൈയേറ്റം ചെയ്ത സംഭവത്തെക്കുറിച്ച് കേട്ടത് നിരാശയുണ്ടാക്കി. ശരിയായ സംവാദത്തിലൂടെ എന്തും പരിഹരിക്കാം. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ -കുംബ്ലെ ട്വിറ്ററിൽ കുറിച്ചു. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായെന്നും ചൊവ്വാഴ്ച വൈകീട്ട് ഹരിദ്വാറില്‍വെച്ച് മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയുമെന്നും ഗുസ്തി താരങ്ങൾ അറിയിച്ചിരുന്നു.
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നിരവധി പേരാണ് ഹരിദ്വാറിലെത്തിയിരിക്കുന്നത്. മെഡൽ ഒഴുക്കരുതെന്ന് കർഷക നേതാക്കൾ താരങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.