ചെന്നൈക്ക്​ വീണ്ടും തിരിച്ചടി; റെയ്​നക്ക്​ പിന്നാലെ മറ്റൊരു സൂപ്പർതാരം കൂടി വിട്ടുനിൽക്കുമെന്ന്​ റിപ്പോർട്ട്​

സൂപ്പർതാരം സുരേഷ്​ റെയ്​ന പിന്മാറിയതും രണ്ട്​ താരങ്ങൾക്കടക്കം പത്തുപേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതും ചെന്നൈ സൂപ്പർ കിങ്​സിന്​ വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്​. എന്നാൽ, അതിന്​​ പിന്നാലെ ടീമിലെ മുതിർന്ന താരം ഹർഭജൻ സിങ്ങും ഇത്തവണ ​െഎ.പി.എല്ലിൽ നിന്ന്​ പിന്മാറിയേക്കുമെന്നാണ്​​ റിപ്പോർട്ടുകൾ വരുന്നത്​.

ചെന്നൈയിൽ നടന്ന ക്യാമ്പിൽ നിന്ന്​ വിട്ടുനിന്ന ഭാജി ദുബായ്​യിൽ എത്തിയിട്ടും ടീമിനൊപ്പം ചേർന്നിട്ടില്ലായിരുന്നു. നാളെ ദുബായിലേക്ക്​ പോകാനിരുന്ന താരം സഹതാരങ്ങളായ ദീപക്​ ചഹാർ, ഋതുരാജ്​ ഗെയ്​ക്​വാദ്​ എന്നിവർക്ക്​ കോവിഡ്​​ സ്ഥിരീകരിച്ചതിനാൽ തീരുമാനം മാറ്റാനാണ്​ സാധ്യതയെന്ന്​ ഇൻസൈഡ്​ സ്​പോർട്​ റിപ്പോർട്ട്​ ചെയ്​തു. ഒന്നുകിൽ യാത്രകൾ മാറ്റിവെക്കാനോ, അല്ലെങ്കിൽ ഇത്തവണ ​െഎ.പി.എല്ലിൽ നിന്നുതന്നെ വിട്ടുനിൽക്കാനോ ആയിരിക്കും താരം തീരുമാനിക്കുകയെന്ന്​ അടുത്ത വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടിലുണ്ട്​.


കഴിഞ്ഞ സീസണിലടക്കം ടീമിന്​ വേണ്ടി മികച്ച പ്രകടനം നടത്തുന്ന വെറ്ററൽ താരമായ ഭാജി വിട്ടുനിന്നാൽ അത്​ ചെന്നൈയുടെ ബൗളിങ്​ പ്രകടനത്തെ കാര്യമായി ബാധിച്ചേക്കും. സുരേഷ്​ റെയ്​നയുടെ പിന്മാറ്റം നൽകിയ ആഘാതത്തിന്​ പുറമേയാണിത്​. അതേസമയം, ഐ.പി.എല്ലിൽ നിന്ന് റെയ്​ന​ പിൻവാങ്ങിയത്​ മാനേജ്​മെൻറുമായുള്ള അസ്വാരസ്യംമൂലമാണെന്ന്​​ റിപ്പോർട്ടുകൾ വന്നിരുന്നു.​ സൂപ്പർ കിങ്സ് ഉടമ എൻ. ശ്രീനിവാസൻ റെയ്​നക്കെതിരെ തുറന്നടിച്ചതോടെയാണ്​ താരത്തി​െൻറ മടങ്ങലിനു പിന്നിലെ 'രഹസ്യം' പുറത്തായത്​. നേരത്തെ വ്യക്​തിപരമായ കാരണങ്ങളാൽ മടങ്ങുന്നുവെന്നായിരുന്നു റെയ്​ന സമൂഹ സമൂഹ മാധ്യമങ്ങളിൽ നൽകിയ വിശദീകരണം.

കോവിഡ്​ കാരണം അനിശ്ചിതമായി നീണ്ടിരുന്ന ഐ.പി.എൽ 13-ാം സീസണിനായി രണ്ടാഴ്​​ച മുമ്പാണ്​ ചെന്നൈ സൂപ്പർ കിങ്സ്​​ താരങ്ങൾ യു.എ.ഇയിൽ എത്തിയത്. ക്വാറൻറീൻ കാലാവധി കഴിഞ്ഞു മാത്രമെ പുറത്തിറങ്ങാനാകൂവെന്നിരിക്കെ, താരങ്ങളെല്ലാം ഒറ്റമുറി ഫ്ലാറ്റിലായിരുന്നു. എന്നാൽ, റെയ്​ന തനിക്ക്​ ലഭിച്ച സൗകര്യങ്ങളിൽ അതൃപ്​തനായിരുന്നുവ​െത്ര. ക്യാപ്​റ്റൻ എം.എസ്​ ധോണി ലഭിച്ചിരുന്ന സൗകര്യങ്ങൾ റെയ്​നക്ക്​ ലഭിച്ചില്ലെന്നും ഇക്കാര്യങ്ങളിൽ ചൊടിച്ചാണ്​ താരം ഇന്ത്യയിലേക്ക്​ മടങ്ങിയതെന്നുമാണ്​ വിവരം.

Tags:    
News Summary - another star player of csk thinking to skip IPL 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.