ന്യൂഡൽഹി: 'അനുഷ്ക ശർമ 88 പന്തിൽ 52, ഇന്ത്യ ബി 140/0' ചൊവ്വാഴ്ച രാവിലെ ബി.സി.സി.ഐ വിമൺ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു ട്വീറ്റാണിത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമ അഭിനയം ഉപേക്ഷിച്ച് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇറങ്ങിയെന്ന് കരുതിയോ. എങ്കിൽ തെറ്റി. ട്വീറ്റ് കണ്ട് നിരവധിയാളുകൾ ഇത്തരത്തിൽ തെറ്റിദ്ധരിച്ചിരുന്നു.
എന്നാൽ ഇന്ത്യൻ വനിത അണ്ടർ 19 ഏകദിന ചലഞ്ചർ ട്രോഫിയിൽ കളിക്കുന്ന അനുഷ്ക ശർമയെയാണ് ബി.സി.സി.ഐ ഉദ്ദേശിച്ചത്. ടീം എ, ബി., സി, ഡി എന്നിങ്ങനെ വിഭജിച്ചാണ് ടൂർണമെന്‍റ് നടത്തുന്നത്. ഇതിൽ ബി ടീമിന്‍റെ നായിക കൂടിയാണ് അനുഷ്ക ശർമ.
10000 ലൈക്കുകളുമായി ട്വീറ്റ് വൈറലായി. ട്വിറ്ററാറ്റിക്കിടയിൽ ഉടലെടുത്ത ആശയക്കുഴപ്പം പിന്നീട് മീമുകളായി മാറി.
ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുെട മോശം പ്രകടനത്തിന്‍റെ പേരിൽ അനുഷ്കയും ദമ്പതികളുടെ ഒരു വയസുപോലും തികയാത്ത മകൾ വാമികക്കും നേരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായിരുന്നു. കുഞ്ഞു വാമികയെ ബലാത്സംഗം ചെയ്യുമെന്ന് വരെ ഭീഷണിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.