ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടേയും ബോളിവുഡ് സൂപ്പർതാരം അനുഷ്ക ശർമയുടെയും പെൺകുഞ്ഞിന് പേരിട്ടു. കോഹ്ലിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'ഇൻസ്റ്റഗ്രാമിലൂടെ' അനുഷ്കയാണ് പേര് പുറത്തുവിട്ടത്. 'വാമിക' എന്നാണ് പേര്.
''ഞങ്ങൾ ഒരുമിച്ച് സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് ജീവിച്ചിരുന്നത്. പക്ഷേ ഈ ഈ കുഞ്ഞ് വമിക ഞങ്ങളുടെ ജീവിതത്തെ പുതിയൊരുതലത്തിലേക്ക് എത്തിച്ചു. കണ്ണീരും ചിരിയും സങ്കടവും ആനന്ദവുമെല്ലാം ചിലപ്പോൾ മിനുറ്റുകൾക്കുള്ളിൽ തന്നെ ഞങ്ങളനുഭവിച്ചു. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. എല്ലാവരുടെയും ആശംസകൾക്ക് നന്ദി'' -അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'എന്‍റെ ലോകം ഒരൊറ്റ ഫ്രെയിമിൽ' എന്നാണ് കോഹ്ലി ചിത്രത്തിന് താഴെ കമന്‍റ് ചെയ്തത്. ചിത്രം ഇൻസ്റ്റഗ്രാമിൽ 55 ലക്ഷത്തിലേറെപ്പേർ ഇതിനോടകം ലൈക് ചെയ്തുകഴിഞ്ഞു. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യയുടെ പ്രസവതീയ്യതിയോടനുബന്ധിച്ച് ആസ്ട്രേലിയയിൽ നടന്ന ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.