അഡ്ലെയ്ഡ്: ഡെമോക്ലസിെൻറ വാളായി രണ്ടാം തോൽവി ഇംഗ്ലണ്ടുകാരുടെ തലക്കു മുകളിൽ നിർത്തി ആഷസിൽ ഓസീസ് വാഴ്ച. 473 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ 236 റൺസിന് എല്ലാവരും പുറത്ത്. വീണ്ടും ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയ രണ്ടു ദിവസം ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് ലീഡുമായി ഏറെ മുന്നിലാണ്. രണ്ടു വിക്കറ്റിന് 17 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട്, ജോ റൂട്ട്-ഡേവിഡ് മലാൻ കൂട്ടുകെട്ടിൽ തിരിച്ചുവരവിെൻറ സൂചന നൽകി.
128 റൺസ് കൂട്ടിച്ചേർത്ത് സഖ്യം പിരിഞ്ഞതോടെ ശീട്ടുകൊട്ടാരം കണക്കെ സന്ദർശക ബാറ്റിങ് തകരുകയായിരുന്നു. 34 റൺസുമായി സ്റ്റോക്സും 24 റൺസ് എടുത്ത് ക്രിസ് വോക്സും മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ജോസ് ബട്ലറും റോബിൻസണും സംപൂജ്യരായി. 37 റൺസ് വിട്ടുനൽകി നാലു വിക്കറ്റുമായി മിച്ചൽ സ്റ്റാർക്കും മൂന്നു പേരെ മടക്കിയ നഥാൻ ലിയോണുമാണ് ഇംഗ്ലീഷുകാരുടെ കഥ കഴിച്ചത്.
കാമറോൺ ഗ്രീൻ രണ്ടു വിക്കറ്റു വീഴ്ത്തി. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്കായി മാർകസ് ഹാരിസും (21) മൈക്കൽ നസറുമാണ് (2) ക്രീസിൽ. 13 റൺസെടുത്ത ഡേവിഡ് വാർണർ പുറത്തായി. നിലവിലെ സാഹചര്യത്തിൽ അത്ഭുതങ്ങൾ സംഭവിച്ചാലേ ഇംഗ്ലണ്ടിന് പ്രതീക്ഷയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.