ആ​ഷ​സിൽ ഓസീസ്​ കുതിപ്പ്

അ​ഡ്​​ലെ​യ്​​ഡ്​: ആ​ഷ​സ്​ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്​​റ്റി​െൻറ ര​ണ്ടാം ദി​നം ഇം​ഗ്ല​ണ്ടി​നെ​തി​രെ മു​ൻ​തൂ​ക്കം നേ​ടി ആ​സ്​​ട്രേ​ലി​യ. ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ഒ​മ്പ​ത്​ വി​ക്ക​റ്റി​ന്​ 473 റ​ൺ​സെ​ന്ന മി​ക​ച്ച സ്​​കോ​റു​യ​ർ​ത്തി​യ ആ​തി​ഥേ​യ​ർ സ​ന്ദ​ർ​ശ​ക​രു​ടെ ര​ണ്ടു വി​ക്ക​റ്റ്​ 17 റ​ൺ​സി​നി​ടെ വീ​ഴ്​​ത്തു​ക​യും ചെ​യ്​​താ​ണ്​ ഡേ​നൈ​റ്റ്​ പി​ങ്ക്​ ടെ​സ്​​റ്റി​ൽ മേ​ധാ​വി​ത്തം സ്വ​ന്ത​മാ​ക്കി​യ​ത്.

ഓ​പ​ണ​ർ​മാ​രാ​യ ഹ​സീ​ബ്​ ഹ​മീ​ദും (6) റോ​റി ബേ​ൺ​സും (4) ആ​ണ്​ പു​റ​ത്താ​യ​ത്. അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ മൈ​ക്ക​ൽ നെ​സ​റും മി​ച്ച​ൽ സ്​​റ്റാ​ർ​കും ഓ​രോ വി​ക്ക​റ്റ്​ വീ​ത​മെ​ടു​ത്തു. നേ​ര​ത്തേ, മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​നി​െൻറ സെ​ഞ്ച്വ​റി​യും (103) സ്​​റ്റാ​ൻ​ഡ്​ ഇ​ൻ ക്യാ​പ്​​റ്റ​ൻ സ്​​റ്റീ​വ​ൻ സ്​​മി​ത്തു​മാ​ണ്​ (93) ഓ​സീ​സി​ന്​ മി​ക​ച്ച സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. വാ​ല​റ്റ​ത്ത്​ സ്​​റ്റാ​ർ​കി​െൻറ​യും (39 നോ​ട്ടൗ​ട്ട്) നെ​സ​റി​െൻറ​യും (35) സം​ഭാ​വ​ന​യും ടീ​മി​ന്​ ക​രു​ത്തേ​കി.

Tags:    
News Summary - Ashes 2nd Test: Australia take perfect day-night record to Adelaide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.