മെൽബൺ: ആഷസിൽ ഇംഗ്ലണ്ടിനെ തുടർച്ചയായ മൂന്നാം പരാജയം തുറിച്ചുനോക്കുന്നു. ആസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്സിൽ 82 റൺസ് ലീഡ് വഴങ്ങിയ സന്ദർശകർക്ക് രണ്ടാം ഇന്നിങ്സിൽ 31 റൺസെടുക്കുമ്പോഴേക്കും നാലു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ആറു വിക്കറ്റ് മാത്രം കൈയിലിരിക്കെ 51 റൺസ് പിറകിലാണവർ.
ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്സിൽ 185ന് പുറത്താക്കിയ ശേഷം രണ്ടാംദിനം ഒരു വിക്കറ്റിന് 61 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഓസീസ് ഇന്നിങ്സ് 267ൽ അവസാനിപ്പിക്കാൻ ഇംഗ്ലണ്ടിനായി. നാലു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും രണ്ടു പേരെ വീതം പുറത്താക്കിയ ഒലി റോബിൻസണും മാർക് വുഡും ചേർന്നാണ് ആതിഥേയരെ ഒതുക്കിയത്.
എന്നാൽ, അത് മുതലാക്കാൻ ഇംഗ്ലീഷ് ബാറ്റർമാർക്കായില്ല. 22 റൺസ് ചേർക്കുമ്പോഴേക്കും സാക് ക്രോളി (5), ഹസീബ് ഹമീദ് (7), ഡേവിഡ് മലാൻ (0), ജാക് ലീച് (0) എന്നിവർ പവലിയനിൽ തിരിച്ചെത്തി. മിച്ചൽ സ്റ്റാർകും സ്കോട്ട് ബോളണ്ടുമാണ് ഓവറിൽ രണ്ടു വിക്കറ്റ് വീതവുമായി ഇംഗ്ലണ്ടിെൻറ നട്ടെല്ലൊടിച്ചത്. ക്യാപ്റ്റൻ ജോ റൂട്ടും (12) ബെൻ സ്റ്റോക്സും (2) ആണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.