മെൽബൺ: ബോക്സിങ് ഡേയിൽ മികച്ച പ്രകടനത്തിന്റെ ബോക്സ് തുറക്കാമെന്ന ഇംഗ്ലണ്ടിെൻറ പ്രതീക്ഷ പച്ചപിടിച്ചില്ല. ആഷസ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇംഗ്ലണ്ട് നിർണായകമായ മൂന്നാം ടെസ്റ്റിലും തകർച്ചയോടെയാണ് തുടങ്ങിയത്.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ 185 റൺസിന് ഓൾഔട്ടാക്കിയ ആസ്ട്രേലിയ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുത്തിട്ടുണ്ട്. ഡേവിഡ് വാർണറാണ് (38) പുറത്തായത്. മാർകസ് ഹാരിസും (20) നഥാൻ ലിയോണും (0) ആണ് ക്രീസിൽ.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത നായകൻ പാറ്റ് കമ്മിൻസിെൻറ തീരുമാനം ശരിവെക്കുന്ന ബൗളിങ്ങായിരുന്നു ഓസീസ് ബൗളർമാരുടേത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കമ്മിൻസും ലിയോണും രണ്ടു വിക്കറ്റ് പിഴുത മിച്ചൽ സ്റ്റാർകുമാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്.
കാമറൂൺ ഗ്രീനും ആദ്യ കളിക്കിറങ്ങിയ സ്കോട്ട് ബോളണ്ടും ഓരോ വിക്കറ്റ് വീതമെടുത്തു. അർധ സെഞ്ച്വറി നേടിയ നായകൻ ജോ റൂട്ട് (50) മാത്രമാണ് ഇംഗ്ലീഷ് നിരയിൽ ചെറുത്തുനിന്നത്. ജോണി ബെയർസ്റ്റോ (35), ബെൻ സ്റ്റോക്സ് (25), ഒലി റോബിൻസൺ (22) എന്നിവരുടെ ചെറുത്തുനിൽപ്പിന് അധികം ആയുസ്സുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.