സിഡ്നി: കിരീടം സ്വന്തമാക്കുന്ന ടീമിന്റെ ഷാംപെയ്ൻ നുരയുന്ന വിജയാഘോഷം ക്രിക്കറ്റ് കളങ്ങളിലെ പതിവുകാഴ്ചയാണ്. എന്നാൽ, കഴിഞ്ഞദിവസം ഒരു കളിക്കാരനുവേണ്ടി ഇതിൽ മാറ്റം വരുത്തി ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പുതിയ നായകൻ പാറ്റ് കമ്മിൻസ് കൈയടി നേടി.
ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ തകർത്ത് കിരീടംനേടിയ ആസ്ട്രേലിയൻ ടീം ട്രോഫി ഏറ്റുവാങ്ങിയശേഷം ഷാംപെയ്ൻ കുപ്പികൾ പൊട്ടിക്കാനൊരുങ്ങുമ്പോഴാണ് മാറിനിൽക്കുന്ന ഉസ്മാൻ ഖവാജയെ കമ്മിൻസ് ശ്രദ്ധിച്ചത്.
ഉടൻ കുപ്പികൾ മാറ്റിവെക്കാൻ ടീമംഗങ്ങൾക്ക് നിർദേശം നൽകിയ കമ്മിൻസ് ഖവാജയെ അടുത്തേക്ക് വിളിച്ച് ആഘോഷത്തിൽ പങ്കുചേരാൻ ആവശ്യപ്പെട്ടു. ഖവാജ സന്തോഷപൂർവം അനുസരിക്കുകയും ചെയ്തു. ഇതിലെ സന്തോഷം ഖവാജ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
This might be a small gesture but this is what makes Pat Cummins great. He realised Khawaja had to dip because of the booze and rectifies it. pic.twitter.com/GNVsPGJhfK
— Fux League (@buttsey888) January 16, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.