ബ്രിസ്ബേനിലെ ഇന്ത്യ-ആസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ്, പേസ് ബൗളറായ നടരാജനും ഔൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനും കന്നി മത്സരമായിരുന്നു. പ്രധാനതാരങ്ങളെല്ലാം പരിക്കേറ്റ് പുറത്തായതാണ് ഇരുവർക്കും അവസരം ലഭിക്കാൻ കാരണമായത്. ഇരുവരും ടീം തങ്ങളിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു.
മൂന്നാംദിനം കളിയവസാനിച്ച ശേഷം മികച്ച പ്രകടനം നടത്തിയ ഷാർദൂൽ ഠാക്കൂർ, വാഷിങ്ടൺ സുന്ദർ, ടി. നടരാജൻ എന്നിവരുമായി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നടരാജന് ഇംഗ്ലീഷ് വലിയ വശമില്ലാത്തതിനാൽ തമിഴിലാണ് അശ്വിൻ ചോദ്യംചോദിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ റൺസ് എടുത്തതിനെക്കുറിച്ച് അശ്വിൻ ചോദിച്ചതിങ്ങെന: മിച്ചൽ സ്റ്റാർക്കിന്‍റെ പന്തുകളെ കംഫോർട്ടബിളായി നേരിട്ടല്ലോ?. ഉടൻ വന്നു നടരാജന്‍റെ സരസമായ മറുപടി. ''കംഫോർട്ടബിളാ... ഫസ്റ്റ് ബാൾ കണ്ണിക്കേ തെരിയലേ അണ്ണാ''.... സ്റ്റാർക്കിന്‍റെ പന്ത് കാണാൻ പോലും പറ്റിയില്ലെന്ന് നടരാജൻ പറഞ്ഞത് കേട്ട് തമിഴ്നാട്ടുകാരായ രവിചന്ദ്ര അശ്വിനും വാഷിങ്ടൺ സുന്ദറും ആർത്തുചിരിക്കുന്നതും വിഡിയോയിൽ കാണാം. മണിക്കൂറിൽ 160.4 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞിട്ടുള്ള മിച്ചൽ സ്റ്റാർക്ക് ലോകക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളർമാരിലൊരാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.