ചെന്നൈ: ഡൽഹികാപ്പിറ്റൽസ് താരം രവിചന്ദ്രൻ അശ്വിൻ ഐ.പി.എല്ലിൽ നിന്നും ഇടവേളയെടുത്തു. കോവിഡിനെതിരെ പോരാടുന്ന കുടുംബത്തിന് തുണയാകാനാണ് തന്റെ തീരുമാനമെന്ന് അശ്വിൻ അറിയിച്ചു. ഞായറാഴ്ച സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ വിജയിച്ച ശേഷമായിരുന്നു അശ്വിന്റെ അഭിപ്രായ പ്രകടനം.
കാര്യങ്ങളെല്ലാം ശരിയായ ദിശയിലായാൽ ടൂർണമെന്റിലേക്ക് മടങ്ങിവരാം എന്ന് ഉറപ്പുനൽകിയാണ് അശ്വിൻമടങ്ങിയത്. ഇത്തരം ബുദ്ധിമുേട്ടറിയ സമയത്ത് കുടുംബത്തെ പിന്തുണക്കണമെന്ന് കരുതുന്നതായും അശ്വിൻ ട്വീറ്റിൽ പറഞ്ഞു. തന്റെ ട്വിറ്റർ പ്രൊഫൈലിന്റെ പേര് Stay home stay safe! Take your vaccine എന്നാക്കി അശ്വിൻ മാറ്റിയിട്ടുണ്ട്.
അശ്വിന് പിന്തുണനൽകുന്നതായും കുടുംബത്തിനായി പ്രാർഥിക്കുന്നതായും ഡൽഹി കാപ്പിറ്റൽസ് മറുപടിയായി ട്വീറ്റ് ചെയ്തു. നേരത്തേയുള്ള ട്വീറ്റിൽ തങ്ങളുടെ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ ഹൃദയഭേദകമാണെന്ന് അശ്വിൻ പറഞ്ഞിരുന്നു. ആരോഗ്യപരിപാലനരംഗത്തുള്ളവർക്ക് നന്ദിയർപ്പിക്കുന്നതായും എല്ലാവരോടും സുരക്ഷിതമായിരിക്കാനും അശ്വിൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.