നല്ല ക്രിക്കറ്റ് കളിക്കുകയാണെങ്കിൽ തനിക്ക് പി.ആറിന്റെ ആവശ്യമില്ല -ധോണി

മുംബൈ: സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ കുറയുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. തന്റെ മാനേജർമാർ എ​പ്പോഴും സമൂഹമാധ്യമങ്ങളിൽ ആക്ടീവാകാൻ ആവശ്യപ്പെടുമെങ്കിലും മികച്ച ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം തനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ധോണി പറഞ്ഞു.

താൻ സമൂഹമാധ്യമങ്ങളുടെ വലിയൊരു ഫാനല്ല. 2004ലാണ് താൻ കളി തുടങ്ങുന്നത്. അന്ന് ട്വിറ്റർ അത്ര സജീവമല്ല. പിന്നീട് ഇൻസ്റ്റഗ്രാം വന്നു. ഇതിനിടെ തനിക്ക് നിരവധി മാനേജർമാരും വന്നു. അവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും പി.ആർ വർക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നല്ല കളി കളിക്കുന്നിടത്തോളം കാലം തനിക്ക് അതിന്റെ ആവശ്യമില്ലെന്ന മറുപടിയാണ് അവർക്കെല്ലാം നൽകിയതെന്ന് ധോണി പറഞ്ഞു.

ഇന്ത്യയുടെ ഇതിഹാസ കളിക്കാരിൽ ഒരാളായ ധോണി ഇപ്പോഴും ഐ.പി.എല്ലിൽ സജീവമാണ്. ഏകദിന, ട്വന്റി 20 ലോകകപ്പുകളും ചാമ്പ്യൻസ് ട്രോഫി കിരീടവും നേടുന്ന ഏക ഇന്ത്യൻ ക്യാപ്റ്റനാണ് ധോണി. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും മികച്ച പ്രകടനമാണ് ധോണി നടത്തുന്നത്.

2025ലേക്കുള്ള ഐ.പി.എൽ മെഗാ ഓപ്ഷനിൽ ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് അൺ കാപ്പ്ഡ് പ്ലെയറായി നിലനിർത്തിയിരുന്നു. അഞ്ച് വർഷം തുടർച്ചയായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചില്ലെങ്കിൽ താരങ്ങളെ അൺ കാപ്പ്ഡ് പ്ലെയറായി ഐ.പി.എൽ ടീമുകൾക്ക് നിലനിർത്താം

Tags:    
News Summary - If I Play Good Cricket, I Don't Need PR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.