മുംബൈ: ചക്ക് ദേ ഗാനത്തിന് ആശുപത്രിയിൽ ചുവടുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. താനെയിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഹിന്ദി ഗാനത്തിന് ചുവടുവെച്ചത്. റൂമിനുള്ളിൽ വെച്ച് സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വിനോദ് കാംബ്ലിയുടെ വിഡിയോയാണ് പുറത്ത് വന്നത്.
വിനോദ് കാംബ്ലി നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താനെയിലെ അകൃതി ആശുപത്രിയിലെ ഡോക്ടർമാർ കാംബ്ലിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചത്. വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന കാംബ്ലിയും ബാല്യകാല സുഹൃത്തും ക്രിക്കറ്റ് ഇതിഹാസവുമായ സചിൻ ടെണ്ടുൽക്കറും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. കുട്ടിക്കാലത്ത് ഇരുവരുടെയും പരിശീലകനായിരുന്ന രമാകാന്ത് അചരേക്കറുടെ സ്മാരക അനാച്ഛാദന ചടങ്ങിലാണ് കുട്ടിക്കാല ചങ്ങാതിമാർ വീണ്ടും കണ്ടുമുട്ടിയത്.
തുടർന്ന് വിനോദ് കാംബ്ലി സഹകരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ചികിത്സയുടെ ചെലവുകൾ വഹിക്കാമെന്ന് 1987ൽ ലോകകപ്പ് നേടിയ കപിൽദേവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കിയിരുന്നു. തുടർന്ന് ചികിത്സകളോട് സഹകരിക്കാമെന്ന് കാംബ്ലിയും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.