ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരക്കൊരുങ്ങവേ ഇന്ത്യയുടെ 'പുതിയ വന്മതിൽ' ചേതേശ്വർ പുജാരയുമായി ഓപ്പൺ ചാലഞ്ചിനൊരുങ്ങി സ്പിന്നർ രവിചന്ദ്ര അശ്വിൻ. ഇന്ത്യയുടെ ബാറ്റിങ് കോചിങ് കോച്ച് വിക്രം റാത്തോറുമായുള്ള യൂട്യൂബ് ചാനൽ സംഭാഷണത്തിനിടെയാണ് അശ്വിൻ ചാലഞ്ച് മുന്നോട്ട് വെച്ചത്.
വിക്രം റാത്തോറും അശ്വിനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ- അശ്വിൻ: ഞാൻ പുജാരക്ക് ബൗൾ ചെയ്തപ്പോഴെല്ലാം അദ്ദേഹം ഔട്ടായിട്ടുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ പരിശോധിക്കാം. പുജാര ഒരു ഓഫ് സ്പിന്നറെ ക്രീസ്വിട്ട് ഉയർത്തിയടിക്കുന്നത് എന്നെങ്കിലും കാണാൻ കഴിയുമോ?
റാത്തോർ: അതിനുള്ള പണി നടന്നുകൊണ്ടിരിക്കുകയാണ്. ഒരുതവണയങ്കെിലും ഉയർത്തിയടിക്കാനായി ഞാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം അത് അംഗീകരിച്ചിട്ടില്ല. അദ്ദേഹം അങ്ങനെ ചെയ്യാതിരിക്കാൻ കാരണങ്ങൾ പറയുന്നു.
അശ്വിൻ: ഇംഗ്ലണ്ടുമായി വരാനിരിക്കുന്ന സീരീസിൽ മുഈൻ അലിയെയോ മറ്റേതെങ്കിലും ഓഫ്സ്പിന്നറെയോ ക്രീസ്വിട്ട് ഉയർത്തിയടിച്ചാൽ ഞാൻ പാതിവടിച്ച മീശയുമായി കളത്തിലിറങ്ങും. ഇതൊരു ഓപ്പൺ ചാലഞ്ചാണ് (ചിരിയോടെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.