ലാഹോർ: ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെതിരെ പാകിസ്താന് ഏഴ് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശികളെ 38.4 ഓവറിൽ 193ൽ പുറത്താക്കിയ ആതിഥേയർ 39.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഓപണർ ഇമാമുൽ ഹഖിന്റെയും (84 പന്തിൽ 78) മുഹമ്മദ് റിസ് വാന്റെയും (79 പന്തിൽ 63) ബാറ്റിങ് പ്രകടനങ്ങളാണ് പാകിസ്താന് അനായാസജയം സമ്മാനിച്ചത്.
നേരത്തേ, ഹാരിസ് റഊഫ് ആറ് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി നാല് ബംഗ്ലാ വിക്കറ്റുകൾ പിഴുതു. നസീം ഷാ മൂന്നുപേരെയും പുറത്താക്കി. മുഷ്ഫിഖുർറഹീമിന്റെയും (87 പന്തിൽ 64) ക്യാപ്റ്റൻ ഷാഖിബുൽ ഹസന്റെയും (57 പന്തിൽ 53) അർധശതകങ്ങളാണ് ഒരുവേള നാല് വിക്കറ്റിന് 47 റൺസിലേക്ക് തകർന്ന ബംഗ്ലാദേശിനെ വൻ നാണക്കേടിൽനിന്ന് കരകയറ്റിയത്.
ഏഷ്യ കപ്പിലെ ബാക്കി മത്സരങ്ങൾ ശ്രീലങ്കയിലെ കൊളംബോയിലാണ് നടക്കുക. ശനിയാഴ്ച രണ്ടാം സൂപ്പർ ഫോർ പോരാട്ടത്തിൽ ലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.