മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോർഡ് മൈതാനത്ത് നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ആസ്ട്രേലിയക്ക് 19 റൺസ് വിജയം. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ഉയർത്തിയ 294 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് 275 റൺസെടുക്കാനേ സാധിച്ചുള്ളൂ.
മിച്ചൽ മാർഷ്(73), െഗ്ലൻ മാക്സ്വെൽ (77), മാർക്കസ് സ്റ്റോയ്ന്സ് (43) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്േകാർ പടുത്തുയർത്തിയത്. ജോഫ്ര ആർച്ചർ,മാർക്ക് വുഡ് എന്നിവർ ഇംഗ്ലണ്ടിനായി മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാണിക്കാനായില്ല. ആസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്ത് പരിക്ക് കാരണം കളത്തിലിറങ്ങിയിരുന്നില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. നിലയുറപ്പിക്കും മുേമ്പ പുറത്തായ ജേസൺ റോയിക്ക് (3) പിന്നാലെ ഒരു റൺസെടുത്ത് ജോറൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 84 റൺസെടുത്ത ജോണി ബാരിസ്റ്റോക്കൊപ്പം ബാറ്റിങ് തുടങ്ങിയ സാം ബില്ലിങ്സ് വീരോചിതം പോരാടി 118 റൺസ് കുറിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഓസീസിനായി ആദം സാംബ നാലും ജോഷ് ഹേസൽവുഡ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഹേസൽവുഡാണ് മാൻ ഓഫ് ദി മാച്ച്.
മൂന്നുമത്സര പരമ്പരയിലെ അടുത്ത ഏകദിനം സെ്പ്റ്റംബർ 13ന് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ മൂന്നുമത്സരങ്ങളും ഓൾഡ് ട്രോഫോഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.