തൗഹീദ് ഹൃദോയിക്ക് അർധ സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ആസ്ട്രേലിയക്ക് 307 റൺസ് വിജയലക്ഷ്യം

പു​ണെ: ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തിൽ ആസ്ട്രേലിയയോടെ വീറോടെ പൊരുതി ബംഗ്ലാദേശ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു.

74 റൺസെടുത്ത തൗഹീദ് ഹൃദോയ് ആണ് ടോപ് സ്കോറർ. ഓപണർമാരായ തൻസിദ് ഹസനും (36) ലിട്ടൻ ദാസും (36) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 11 ഓവറിൽ 76 റൺസെടുത്താണ് ആ കൂട്ടുക്കെട്ട് പിരിഞ്ഞത്. തൻസിദ് ഹസനെ അബോട്ടാണ് മടക്കി അയച്ചത്. തുടർന്നെത്തിയ ക്യാപ്റ്റൻ ന​ജ്മു​ൽ ഹു​സൈ​ൻ ഷാ​ന്റോയും നിലയുറപ്പിച്ചതോടെ ടീം സ്കോർ കുതിച്ചു.

ലിട്ടൻ ദാസ് സാംബക്ക് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും തൗഹീദ് ഹൃദോയി സ്റ്റിയറിങ് ഏറ്റെടുത്തു. 45 റൺസെടുത്ത ഷാന്റോ റണ്ണൗട്ടായി മടങ്ങി. തുടർന്നെത്തിയ മഹ്മൂദുല്ല മൂന്ന് സിക്സറുകൾ പറത്തി വെടിക്കെട്ട് മൂഡിലായിരുന്നെങ്കിലും മറ്റൊരു റണ്ണൗട്ടിൽ മഹ്മൂദുല്ലയും (32) വീണു. മുഷ്ഫിഖുറഹീം 21 റൺസെടുത്ത് മടങ്ങി.

മെഹ്ദി ഹസൻ മിറാസുമായി ചേർന്ന് അവസാന ഓവറുകളിൽ കരുതലോടെ മുന്നേറിയ തൗഹീദ് ഹൃദോയിയെ (74 ) സ്റ്റോയിനിസ് മടക്കി. ഹസൻ മിറാസ് 29ഉം നസം അഹമ്മദ് ഏഴും റൺസെടുത്ത് പുറത്തായി. ആഡം സാംബ രണ്ട് വിക്കറ്റ് വീഴ്ത്തി.

വ്യാ​ഴാ​ഴ്ച ​കൊ​ൽ​ക്ക​ത്ത ഈ​ഡ​ൻ​ഗാ​ർ​ഡ​ൻ​സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ സെ​മി​ഫൈ​ന​ലി​ൽ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ആ​സ്ട്രേ​ലി​യ​ക്ക് ഇത് സന്നാഹ മത്സരം മാത്രമാണിത്. കഴിഞ്ഞ മത്സരത്തിൽ പരിക്ക് അലട്ടിയിട്ടും അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെല്ലിന് വിശ്രമം അനുവദിച്ചു. പേസർ മിച്ചൽ സ്റ്റാർക്കിനും വിശ്രമം നൽകി. പകരം സ്വീറ്റ് സ്മിത്തും സീൻ അബോട്ടുമാണ് കളത്തിലിറങ്ങിയത്.

എ​ട്ട് ക​ളി​ക​ളി​ൽ ആ​റു ജ​യ​മ​ട​ക്കം 12 പോ​യ​ന്റാ​ണ് ഓ​സീ​സി​നു​ള്ള​ത്. എ​ട്ട് ക​ളി​ക​ളി​ൽ നാ​ലു പോ​യ​ന്റു​ള്ള ബം​ഗ്ലാ​ദേ​ശ് നാ​ട്ടി​​ലേ​ക്ക് നേരത്തെ ടി​ക്ക​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.


Tags:    
News Summary - Australia set a target of 307 runs against Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.