ഷമിക്ക്​ പിന്നാലെ ഉമേഷ്​ യാദവും പുറത്ത്​; പരിക്ക്​ വീണ്ടും ഇന്ത്യക്ക്​ തലവേദനയാകുന്നു

മെൽബൺ: ആസ്​ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ്​ ടെസ്റ്റിന്​ തയാറെടുക്കുന്ന ഇന്ത്യക്ക്​ വീണ്ടും തിരിച്ചടി. കണങ്കാലിന്​ പരിക്കേറ്റ ഉമേഷ്​ യാദവ്​ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. ഇതോടെ ആസ്​ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും ഉമേഷ്​ യാദവ്​ കളിക്കില്ലെന്ന്​ ഉറപ്പായിട്ടുണ്ട്​. ഉമേഷ്​ യാദവ്​ ഉടൻ നാട്ടിലേക്ക്​ മടങ്ങുമെന്നാണ്​ റിപ്പോർട്ട്​. ​നേരത്തെ ഫാസ്റ്റ്​ ബൗളർ മുഹമ്മദ്​ ഷമിയും പരിക്കേറ്റ്​ ടീമിന്​ പുറത്തേക്ക്​ പോയിരുന്നു.

യാ​ദ​വി​ല്ലെ​ങ്കി​ൽ മി​ക്ക​വാ​റും ത​മി​ഴ​നാ​ട്ടു​കാ​ര​ൻ ടി. ​ന​ട​രാ​ജ​ന്​ ടെ​സ്​​റ്റ്​ അ​ര​ങ്ങേ​റ്റ​ത്തി​ന്​ അ​വ​സ​ര​​മൊ​രു​ങ്ങി​യേ​ക്കും. ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ട്വ​ൻ​റി 20 പ​ര​മ്പ​ര​യി​ൽ അ​ര​ങ്ങേ​റാ​ൻ അ​വ​സ​രം കി​ട്ടി​യ ന​ട​രാ​ജ​ൻ നെ​റ്റ്​​സ്​ ബൗ​ള​റാ​യി ടീ​മി​നൊ​പ്പം തുടരുകയാണ്​.

രണ്ടാം ടെസ്റ്റിന്‍റെ ര​ണ്ടാ​മി​ന്നി​ങ്​​സി​ൽ ​3.3 ഓ​വ​ർ​മാ​ത്രമാണ്​ ഉമേഷ്​ യാദവ്​ ബൗ​ൾ ചെ​യ്​​തത്​. ​ക​ണ​ങ്കാ​ലി​െൻറ പേ​ശി​ക്ക്​ പ​രി​ക്കേ​റ്റ്​ മു​ട​ന്തി​യാ​ണ് ഉമേഷ്​ യാദവ്​​ മൈ​താ​നം വി​ട്ട​ത്. 

Tags:    
News Summary - Australia vs India: Umesh Yadav Heads Back To India After Calf Muscle Injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.