ബ്രിസ്‌ബെയ്ന്‍: ലോകകപ്പ് വിജയത്തിന്റെ പൊലിമയിലുള്ള കങ്കാരുക്കളെ അവരുടെ തട്ടകത്തിൽ നാണംകെടുത്തി കരീബിയൻ പട. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ നടന്ന രണ്ടാം മത്സരത്തില്‍ എട്ടു റണ്‍സിന്റെ ചരിത്രവിജയമാണ് വെസ്റ്റിന്‍ഡീസ് യുവനിര സ്വന്തമാക്കിയത്.
27 വർഷങ്ങൾക്ക് ശേഷമാണ് ഓസീസ് മണ്ണിൽ വെസ്റ്റ് ഇൻഡീസ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 1997-ല്‍ പെര്‍ത്തിലായിരുന്നു അവസാന വിജയം. ജയത്തോടെ രണ്ട് മത്സരമടങ്ങിയ പരമ്പര സമനിലയിലുമായി. സ്കോർ: വെസ്റ്റ് ഇൻഡീസ് 311-10, 193-10. ആസ്ത്രേലിയ 289-9 (ഡിക്ലയർ), 207-10.
യുവതാരം ഷമാര്‍ ജോസഫാണ് വിന്‍ഡീസിന് ചരിത്ര വിജയം സമ്മാനിച്ചത്. ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ താരം അരങ്ങേറ്റ പരമ്പരയില്‍ തന്നെ മാൻ ഓഫ് ദ സീരീസാവുകയും ചെയ്തു. ഗാബ ടെസ്റ്റിലെ മാൻ ഓഫ് ദ മാച്ചു ഈ യുവതാരമാണ്.
രണ്ടാം ഇന്നിങ്സിൽ 216 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ 207 റണ്‍സിന് വിന്‍ഡീസ് കൂടാരം കയറ്റുകയായിരുന്നു. 91 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് പൊരുതിയത്. 42 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 21 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.
ഉസ്മാന്‍ ഖ്വാജ (10), മാര്‍നസ് ലബുഷെയ്ന്‍ (5), ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (10), അലക്‌സ് കാരി (2) എന്നിവരെല്ലാം രണ്ടക്കം കാണാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.