മുംബൈ: ഐ.പി.എൽ അനിശ്ചിതകാലത്തേക്ക് മാറ്റിയതോടെ ശരിക്കും 'പെട്ടിരിക്കുന്നത്' ഓസീസ് താരങ്ങളും ഒഫിഷ്യലുകളുമാണ്. കൊറോണ വൈറസിൻെറ ഇന്ത്യൻ വകഭേദം രാജ്യത്തേക്ക് എത്താതിരിക്കാൻ ഈയിടെ ആസ്ട്രേലിയൻ സർക്കാർ നടപ്പാക്കിയ പുതിയ നിയമമാണ് വെല്ലുവിളിയാവുന്നത്. ഐ.പി.എല്ലിലുള്ള വിദേശികളെ അതത് നാടുകളിലേക്ക് സുരക്ഷിതമായി തിരികെയെത്തിക്കുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചെങ്കിലും ആസ്ട്രേലിയക്കാർക്ക് ഉടൻ നാട്ടിലേക്ക് മടങ്ങാൻ ഈ നിയമം മൂലം ആവില്ല. അതിനിടയിൽ താരങ്ങൾ മാലിദ്വീപിലേക്ക് പോയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
14 ദിവസത്തോളം ഇന്ത്യയില്‍ കഴിഞ്ഞ് മടങ്ങുന്ന സ്വന്തം പൗരന്മാര്ക്ക് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ ജയിൽ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 38 ലക്ഷം രൂപ പിഴയുമുണ്ടാവും. സ്വന്തം പൗരന്മാർ രാജ്യത്തേക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ലോകത്തുതന്നെ ആദ്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നിയമത്തെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം രംഗത്തുവരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.