ദുബൈ: ഐ.പി.എല്ലിൽ തുടർ തോൽവികളാൽ നട്ടം തിരിഞ്ഞിരുന്ന ചെന്നൈ സൂപ്പർകിങ്സിന് ആശ്വാസ ജയം. പോയൻറ് പട്ടികയിൽ മൂന്നാമതുള്ള റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകർത്താണ് ചെന്നൈ ആധികാരിക ജയം സ്വന്തമാക്കിയത്. ബൗളിങ്ങിൽ 19 റൺസിന് മൂന്നുവിക്കറ്റെടുത്ത സാം കറനും ബാറ്റിങ്ങിൽ 65 റൺസെടുത്ത രഥുരാജ് ഗെയ്ക്വാദും തിളങ്ങിയതോടെ ചെന്നൈ അഭിമാന ജയം നേടുകയായിരുന്നു.
145 റൺസിെൻറ ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്കായി 13 പന്തുകളിൽ നിന്നും 25 റൺസെടുത്ത ഫാഫ് ഡുെപ്ലസിസ് മികച്ച തുടക്കമിട്ടു. ഒരുവശത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെ സൂക്ഷിച്ച് കളിച്ച ഗെയ്ക്വാദ് 39 റൺസെടുത്ത അമ്പാട്ടി റായുഡുവിനെയും 19 റൺസെടുത്ത ധോണിയെയും കൂട്ടി ടീമിനെ അനായാസം വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. 12 മത്സരങ്ങളിൽ നിന്നും ചെന്നൈയുടെ നാലാം ജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിെൻറ സ്കോറിങ് പതുക്കെയായിരുന്നു. 50 റൺസെടുത്ത വിരാട് കോഹ്ലി 43പന്തും 39 റൺസെടുത്ത എ.ബി ഡിവില്ലിയേഴ്സ് 36 പന്തും നേരിട്ടതിനാൽ ഇഴഞ്ഞായിരുന്നു ബാംഗ്ലൂരിെൻറ സ്കോർ നീങ്ങിയത്. അവസാന ഓവറുകളിൽ മുഈൻ അലി, ക്രിസ് മോറിസ് അടക്കമുള്ള വമ്പനടിക്കാരെ ചെന്നൈ ബൗളർമാർ പിടിച്ചുകെട്ടുകയും ചെയ്തു. ദീപക് ചഹാർ രണ്ട് വിക്കറ്റും മിച്ചൽ സാൻറ്നെർ ഒരുവിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.