പാകിസ്താനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ബംഗ്ലാദേശ്

കൊൽക്കത്ത: ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്താനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ആറ് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ നാല് പോയന്റുമായി പാകിസ്താൻ ഏഴാമതും രണ്ടു പോയന്റുമായി ബംഗ്ലാദേശ് ഒമ്പതാമതുമാണ്. ആ​റി​ൽ ര​ണ്ടു ജ​യ​വും നാ​ലു തോ​ൽ​വി‍യും ഏ​റ്റു​വാ​ങ്ങി​യ ബാ​ബ​ർ അ​അ്സ​മി​നും സം​ഘ​ത്തി​നും ഇ​ന്ന​ത്തെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം ജ​യി​ച്ചി​ല്ലെ​ങ്കി​ൽ നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. ശേ​ഷി​ക്കു​ന്ന ര​ണ്ടു ക​ളി​ക​ൾ​കൂ​ടി മി​ക​ച്ച മാ​ർ​ജി​നി​ൽ നേ​ടി​യാ​ലേ പാ​കി​സ്താ​ന് സെമി പ്ര​തീ​ക്ഷ വെ​ച്ചു​പു​ല​ർ​ത്താ​നാ​വൂ. ഇരു ടീമും 38 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 33ലും വിജയം പാകിസ്താനൊപ്പമായിരുന്നു.

​െപ്ലയിങ് ഇലവൻ: പാകിസ്താൻ -അബ്ദുല്ല ഷഫീഖ്, ഫഖ്ർ സമാൻ, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്‍വാൻ, സൗദ് ഷകീൽ, ഇഫ്തിഖാർ അഹ്മദ്, ആഗ സൽമാൻ, ഷഹീൻ ഷാ അഫ്രീദി, ഉസാമ മിർ, മുഹമ്മദ് വസീം, ഹാരിസ് റഉൗഫ്

ബംഗ്ലാദേശ്: ലിട്ടൻ ദാസ്, തൻസിദ് ഹസൻ, നജ്മുൽ ഹൊസൈൻ ഷാന്റൊ, ഷാകിബ് അൽ ഹസൻ (ക്യാപ്റ്റൻ), മുഷ്ഫിഖുർ റഹീം, മഹ്മൂദുല്ല, തൗഹീദ് ഹൃദോയ്, മെഹ്ദി ഹസൻ മിറാസ്, ടസ്കിൻ അഹ്മദ്, മുസ്തഫിസുർ രഹമാൻ, ഷോരിഫുൽ ഇസ്‍ലാം.

Tags:    
News Summary - Bangladesh chose to bat against Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.