മെൽബൺ: ട്വന്റി 20 ലോകകപ്പിലെ നാലാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരുമാറ്റവുമായാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ പോരിനിറങ്ങുന്നത്. ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ടീമിലെത്തി. നാലാം മത്സരത്തിൽ ഋഷഭ് പന്തിന് അവസരം നൽകിയിട്ടില്ല. നേരത്തെ ദിനേഷ് കാർത്തിന് പകരക്കാരനായി പന്ത് എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒരു മാറ്റത്തോടെയാണ് ബംഗ്ലാദേശും മത്സരത്തിനിറങ്ങുന്നത്. സൗമ്യ സർക്കാറിന് പകരം ഷോറിഫുൾ ഇസ്ലാം ടീമിലെത്തി. ഗ്രൂപ്പിൽ രണ്ടുവീതം പോയന്റാണ് ഇന്ത്യക്കും ബംഗ്ലാദേശിനും. നെറ്റ് റൺറേറ്റ് ബലത്തിൽ മാത്രം രോഹിത് ശർമയും സംഘവും രണ്ടാം സ്ഥാനത്തുണ്ട്. ജയിക്കുന്നവർ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറും.
രോഹിത്തിന്റെ നീലപ്പടക്ക് അവസാന മത്സരം സിംബാബ്വെയോടാണ്, ബംഗ്ലാ കടുവകൾക്ക് പാകിസ്താനോടും. രണ്ടു മത്സരങ്ങൾ ശേഷിക്കുന്ന ദക്ഷിണാഫ്രിക്ക അഞ്ചു പോയന്റുമായി നിലവിൽ മുന്നിലുള്ളതിനാൽ ഇന്നത്തെ തോൽവി രണ്ട് ഏഷ്യൻ ടീമുകളുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.