ധാക്ക: ലോകമെമ്പാടുമുള്ള ട്വന്‍റി 20 ലീഗുകളിലേക്ക് കളിക്കാെര വിതരണം ചെയ്യുന്ന ടീമെന്ന പഴികേൾക്കലുകൾക്കിടയിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പനൊരു ടെസ്റ്റ് പരമ്പര ജയം. ധാക്കയിലെ ത്രില്ലർ പോരിൽ ബംഗ്ലദേശിനെ 17 തോൽപ്പിച്ചാണ് വിൻഡീസ് രണ്ടുമത്സര പരമ്പര തൂത്തുവാരിയത്.
വിൻഡീസ് ഉയർത്തിയ 230 റൺസ് മറികടക്കാമെന്ന ശുഭപ്രതീക്ഷയിൽ ബാറ്റെടുത്ത ബംഗ്ലദേശിന്‍റെ പോരാട്ടം 213 റൺസിലവസാനിക്കുകയായിരുന്നു. നാലുവിക്കറ്റെടുത്ത രഹ്കീം കോൺവൽ, മൂന്നുവിക്കറ്റ് വീതമെടുത്ത ജാമെൽ വരികൻ, ക്രൈഗ് ബ്രാത്വൈറ്റ് എന്നിവരാണ് കടുവകളെ ചുരുട്ടിക്കൂട്ടിയത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 59 റൺസിലെത്തിയ ശേഷമായിരുന്നു ബംഗ്ലദേശിന്‍റെ തകർച്ച. 50 റൺസടുത്ത തമീം ഇഖ്ബാലും വാലറ്റത്ത് 31 റൺസുമായി പൊരുതിയ മെഹ്ദി ഹസനുമാണ് ബംഗ്ലദേശ് നിരയിൽ ചെറുത്തുനിന്നത്.
ആദ്യ ഇന്നിങ്സിൽ 409 റൺസെടുത്ത വിൻഡീസിനെതിരെ 296 റൺസെടുക്കാനേ ബംഗ്ലദേശിനായിരുന്നുള്ളൂ. രണ്ടാം ഇന്നിങ്സിൽ 117 റൺസിന് വിൻഡീസ് ഒതുങ്ങിയതോടെ ബംഗ്ലദേശ് വിജയ പ്രതീക്ഷയിലായിരുന്നു. ആദ്യ ടെസ്റ്റിൽ 395 റൺസ് പിന്തുടർന്ന് ജയിച്ച കരീബിയക്കാർ ഏഷ്യയിൽ പുതുചരിത്രമെഴുതിയിരുന്നു. ഷായ് ഹോപ്, ജേസൺ ഹോർഡർ, റോഷ്ടൺ ചേസ് എന്നീ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളില്ലാതെയെത്തിയ വിൻഡീസിന് പരമ്പര ജയം സ്വപ്നസമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.