ബാരി മക്കാർത്തിക്ക് അർധ സെഞ്ച്വറി; ഇന്ത്യക്ക് 140 റൺസ് വിജയലക്ഷ്യം

ഡബ്ലിൻ: ആദ്യ ഓവറിൽ തന്നെ രണ്ടുവിക്കറ്റ് വീഴ്ത്തി നായകൻ ജസ്പ്രീത് ബുംറ അയർലൻഡിനെ വൻ തകർച്ചയിലേക്ക് തള്ളിവിട്ടെങ്കിലും വാലറ്റത്തിൽ കുത്തി ആതിഥേയർ ഉയർത്തെഴുന്നേറ്റു. എട്ടാമനായി ക്രീസിലെത്തി വെടിക്കെട്ട് അർധസെഞ്ച്വറി നേടിയ ബാരി മക്കാർത്തിയുടെ മികവിൽ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കെതിരെ ആതിഥേയർ നിശ്ചിത 20 ഓവറിൽ എഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു.

33 പന്തിൽ നാല് സിക്സും നാലും ഫോറുമുൾപ്പെടെ പുറത്താകാതെ 51 റൺസാണ് മക്കാർത്തി നേടിയത്. അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 22 റൺസാണ് അയർലൻഡ് അടിച്ചുകൂട്ടിയത്. 31 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ അയർലൻഡിന് വേണ്ടി അഞ്ചാമനായി ഇറങ്ങിയ കർട്ടിസ് കാംഫറും (39) മക്കാർത്തിയും നടത്തിയ ചെറുത്തുനിൽപ്പാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്.

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പ്രസിദ്ധ് കൃഷ്ണയും ജസ്പ്രീത് ബുംറയും രവി ബിഷ്‌ണോയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Barry McCarthy's half-century; India set a target of 140 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.