ജയിച്ചെന്ന്​ കരുതി കീപ്പർ പന്ത്​ പിടിച്ചിരുന്നു; മത്സരം ടൈ 'കെട്ടി' ബാറ്റ്​സ്​മാൻമാരുടെ വിരുത്​

മഡ്രിഡ്​: യൂറോപ്യൻ ക്രിക്കറ്റ്​ സീരീസിൽ പാക്​സിലോണ സി.സി ബാറ്റ്​സ്​മാൻമാർ എതിർ ടീം ഫീൽഡർമാരെ കബളിപ്പിച്ച്​ അവസാന പന്തിൽ സമനില പിടിച്ച സംഭവം വൈറലായി​.

അതിലിപ്പോൾ എന്ത്​ കൗതുകമെന്നല്ലേ. കാറ്റലൂണിയ ടൈഗേഴ്​സിനെതിരെ ടി10 മത്സരത്തിൽ അവസാന പന്തിൽ മൂന്ന്​ റൺസ്​ വിജയിക്കാൻ വേണമെന്നിരിക്കേ ഒരു റൺസ്​ ഓടിയ ശേഷം സ്​റ്റംപിനരികെ പന്തുമായി നിന്ന വിക്കറ്റ്​ കീപ്പറെ പറ്റിച്ചാണ്​ പാക്​സിലോണ ബാറ്റ്​സ്​മാൻമാർ ഒരു റൺ ഓടിയെടുത്ത്​ മത്സരം സമനിലയിലാക്കിയത്​​.

അവസാന പന്ത്​ മിസ്സായെങ്കിലും ബാറ്റ്​മാനായ അദാലത്ത്​ അലി ഒരു റൺ ഓടി. പന്ത്​​ കൈക്കലാക്കിയ വിക്കറ്റ്​ കീപ്പർ ത്രോ ചെയ്യുന്നതിന്​ പകരം ജയം ഉറപ്പിച്ചെന്ന രീതിയിൽ പന്തുമായി സ്​റ്റംപിനരികിൽ വന്നു നിന്നു. എന്നാൽ പിന്നീടായിരുന്നു ട്വിസ്​റ്റ്​. സ്​ട്രൈക്കർ എൻഡിലെത്തിയ അസീം അലി അദാലത്തിനോട് രണ്ടാം റണ്ണിന്​​ ഒാടാൻ ആംഗ്യം കാണിച്ചു.

അലി എത്തുന്നത്​ വരെ അസം ക്രീസ്​ വിട്ടില്ല. അലി ക്രീസ്​ തൊട്ടതിന്​ പിന്നാലെ അസീം ഓടി. ബാറ്റ്​സ്​മാ​െൻറ നടപടി കണ്ട്​ വിക്കറ്റ്​ കീപ്പർ പന്ത്​ ബൗളർക്ക്​ എറിഞ്ഞ്​ കൊടുത്തെങ്കിലും പിച്ചി​െൻറ മധ്യത്തിലുണ്ടായിരുന്ന ബൗളർക്ക്​ ഉന്നം തെറ്റിയതോടെ സ്​കോർ തുല്യതയിലായി. എന്നാൽ ഗോൾഡൻ ബാളിലേക്ക്​ നീണ്ട മത്സരത്തിൽ പക്ഷേ കാറ്റലൂണിയ ടൈഗേഴ്​സ്​ ജയം കൊത്തിയെടുത്തു.

മത്സരം സമനിലയിലാകുന്ന വേളയിൽ യൂറോപ്യൻ ക്രിക്കറ്റ്​ സീരീസിൽ പാലിച്ച്​​ വരുന്ന രീതിയാണിത്​. മത്സരത്തിൽ പിന്തുടരുന്ന ടീമിന്​ ഒരു പന്ത്​്​ കൂടി ബാറ്റ്​ ചെയ്യാൻ അവസരം നൽകുന്നതാണീ രീതി. രണ്ടോ അതിൽ അധികമോ റൺസ്​ നേടിയാലാകും അവർ വിജയിക്കുക. എന്നാൽ ഗോൾഡൻ ബോളിൽ പാക്​സിലോണക്ക്​ ഒരു റൺസ്​ മാത്രമാണ്​ നേടാനായത്​.

Tags:    
News Summary - Batsmen Find Unique Way To Steal two Runs After Wicketkeeper holds Ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT