ഓപണറായി സഞ്ജുവെത്തി; കളിമുടക്കി മഴയും

പല്ലേക്കെലെ: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ രസംകൊല്ലിയായി മഴയെത്തി. ഗില്ലിന് പകരം ഓപണർ റോളിൽ മലയാളി താരം സഞ്ജു സാംസണാണ് യശസ്വി ജയ്സ്വാളിനൊപ്പം ഓപൺ ചെയ്തത്.

162 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യ ഇന്നിങ്സ് തുടങ്ങിയ ഉടൻ മഴയെത്തി. ദാസുൻ ശനകയെറിഞ്ഞ ആദ്യ ഓവറിൽ മൂന്ന് പന്ത് മാത്രമേ ഇന്ത്യ നേരിട്ടുള്ളൂ. മൂന്ന് പന്തിൽ ആറു റൺസെടുത്ത് ജയ്സ്വാളും റൺസൊന്നും എടുക്കാതെ സഞ്ജു സാംസണുമാണ് ക്രീസിൽ.

കുശാൻ മെൻഡിസിന് അർധസെഞ്ച്വറി; ഇന്ത്യക്ക് 162 റൺസ് വിജയലക്ഷ്യം

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസെടുത്തത്. 34 പന്തിൽ 54 റൺസെടുത്ത കുശാൽ പെരേരയാണ് ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് മൂന്നും ഹാർദിക് പാണ്ഡ്യ, അർഷദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ രണ്ടുവീതം വിക്കറ്റും വീഴ്ത്തി.

പരിക്കേറ്റ ഓപണർ ശുഭ്മാൻ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഇടം നേടി.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ടോസ് നേടി ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 10 റൺസെടുത്ത് കുശാൽ മെൻഡിസിനെ പെട്ടെന്ന് നഷ്ടമായെങ്കിലും പാത്തും നിസാങ്കയും(32) കുശാൽ പെരേരയും(54) ചേർന്ന് ടീമിനെ മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.

26 റൺസെടുത്ത് കാമിന്തു മെൻഡിസ് മികച്ച പിന്തുണ നൽകിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെ തുടരെ നഷ്ടപ്പെട്ടു. നായകൻ ചരിത് അസലങ്ക (14), ദാസുൻ ശനക (0), വാനിതു ഹസരങ്ക (0) രമേശ് മെൻഡിസ് (12) മഹീഷ് തീക്ഷ്ണ (2) എന്നിവർ പുറത്തായി. ഒരു റൺസുമായി മതീഷ് പതിരാനയും പുറത്താകാതെ നിന്നു.

Tags:    
News Summary - India vs Sri Lanka T20-Sanju samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT