മെൽബൺ: ട്വൻറി20ക്ക് കൂടുതൽ ആവേശം പകരുന്ന പുതിയ നിയമങ്ങളുമായി ബിഗ്ബാഷ് ലീഗ്. പുതിയ സീസൺ ഡിസംബർ പത്തിന് ആരംഭിക്കാനിരിക്കെയാണ് മൂന്നു പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നത്.
പവർ സർജ്: ഇന്നിങ്സിെൻറ തുടക്കത്തിലാണ് സാധാരണ ആറ് ഓവർ പവർേപ്ല. ഇനി അത് നാലും രണ്ടുമായി രണ്ടു ഘട്ടങ്ങളിലായിരിക്കും. നാല് ഓവർ ഇന്നിങ്സിെൻറ തുടക്കത്തിൽ. രണ്ട് ഓവർ 11ാം ഓവർ മുതൽ ഏതു സമയവും ഉപയോഗിക്കാം.
എക്സ് ഫാക്ടർ: സൂപ്പർ സബ് സംവിധാനം. കളിയുടെ ആവശ്യത്തിനനുസരിച്ച് ബാറ്റിങ് ടീമിന് 10 ഓവറിനുശേഷം െപ്ലയിങ് ഇലവനിൽ ഇല്ലാത്ത ഒരു താരത്തെ സൂപ്പർ സബ് ആയി ഇറക്കാം. ടീം ഷീറ്റിൽ ഉൾപ്പെടുത്തിയ 12, 13ാം നമ്പറിലെ കളിക്കാരനായിരിക്കണം ഇത്. ബൗളിങ് ടീമിനും ഉണ്ട് ഈ സൗകര്യം. ഒരു ഓവറിൽ കൂടുതൽ എറിയാത്ത ബൗളറെ മാറ്റി സൂപ്പർ സബിനെ കളത്തിലിറക്കാം.
ബാഷ് ബൂസ്റ്റ്: ബോണസ് പോയൻറ് സംവിധാനം. ഒരു മത്സരത്തിൽ 10 ഓവർ കഴിയുേമ്പാൾ ഏതു ടീമിനാണോ റൺസ് കൂടുതൽ അവർക്ക് ഒരു പോയൻറ് ബോണസായി ലഭിക്കും. തുല്യമാണെങ്കിൽ അര പോയൻറ് വീതം പങ്കിടും. വിജയികൾക്ക് രണ്ടു പോയൻറിനുപകരം മൂന്നു പോയൻറാവും. ചുരുക്കത്തിൽ, തോറ്റ ടീം ആദ്യ 10 ഓവർ റൺസിൽ മുന്നിലാണെങ്കിൽ അവർക്കും ഒരു പോയൻറിന് സാധ്യതയുണ്ട്. ജയിക്കുന്ന ടീമിന് ഒരുമിച്ച് നാലു പോയൻറ് നേടാനും സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.