2023ൽ ഐ.പി.എല്ലിൽ നിന്ന് മാത്രം ബി.സി.സി.ഐയുടെ വരുമാനം 11,769 കോടി; ലാഭം 5120 കോടി

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 2023 സീസണിൽ നിന്നുള്ള ബി.സി.സി.ഐയുടെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 113 ശതമാനം വർധിച്ചുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2022 സീസണിൽ 2367 കോടി രൂപ ലാഭം നേടിയപ്പോൾ 2023ൽ 5120 ആയി വർധിച്ചു.

2023 സീസണിലെ ബി.സി.സി.ഐക്ക് ലഭിച്ച ആകെ വരുമാനം 11,769 കോടിയാണ്. തൊട്ടുമുൻപുള്ള വർഷത്തെ അപേക്ഷിച്ച് 78 ശതമാനം അധിക വർധനവാണ് ആകെ വരുമാനത്തിലുണ്ടായത്. ചെലവിനത്തിലും വർധനവുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ചെലവ് 66 ശതമാനം വർധിച്ച് 6648 കോടിയായി.

നവ മാധ്യമ അവകാശങ്ങളുടെയും സ്പോൺസർഷിപ്പ് ഡീലുകളുടെയും പിൻബലത്തിലാണ് വളർച്ചയുണ്ടായത്. 2023-27 വർഷം വരെയുള്ള ടി.വി സംപ്രേക്ഷണാവകാശം ഡിസ്‌നി സ്റ്റാർ 23,575 കോടിക്ക് സ്വന്തമാക്കിയിരുന്നു. ഡിജിറ്റർ സംപ്രേക്ഷണാവകാശം 23,758 കോടിക്ക് വയാകോം 18-ൻ്റെ ഉടമസ്ഥതയിലുള്ള ജിയോ സിനിമയയും സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബി.സി.സി.ഐ ഡിജിറ്റല്‍, ടിവി സംപ്രഷേണവകാശങ്ങള്‍ വെവ്വേറെ ലേലം ചെയ്തത്.

ബി.സി.സി.ഐ ഐ.പി.എൽ കിരീടാവകാശവും ടാറ്റ സൺസിന് അഞ്ച് വർഷത്തേക്ക് 2,500 കോടിക്കാണ് വിറ്റത്. മൈ സർക്ക്ൾ, രൂപേ, ആങ്ക്ൾവൺ, സിയറ്റ് തുടങ്ങിയ അസോസിയേറ്റ് സ്‌പോൺസർഷിപ്പുകൾ വഴി 1,485 കോടിയും സ്വന്തമാക്കി. ഐ.പി.എൽ മീഡിയ റൈറ്റ്സ് വിറ്റ വകയില്‍ 8744 കോടി രൂപയും ലഭിച്ചു. ഫ്രാഞ്ചൈസി ഫീസിൽ നിന്നുള്ള വരുമാനം 1,730 കോടിയിൽ നിന്ന് 22 ശതമാനം ഉയർന്ന് 2,117 കോടിയായി.

സ്‌പോൺസർഷിപ്പ് വരുമാനം 828 കോടിയിൽ നിന്ന് ശതമാനം വർധിച്ച് 847 കോടിയായി. 2023-ൽ ആരംഭിച്ച വനിതാ പ്രീമിയർ ലീഗിൽ നിന്ന് ക്രിക്കറ്റ് ബോർഡ് 377 കോടി ലാഭം നേടി. മാധ്യമ അവകാശങ്ങൾ, ഫ്രാഞ്ചൈസി ഫീസ്, സ്പോൺസർഷിപ്പുകൾ എന്നിവയിലൂടെ ലീഗ് നിന്ന് 636 കോടി സമ്പാദിച്ചു. 259 കോടിയാണ് ചെലവ്. 2023-24 കാലയളവിൽ ബി.സി.സി.ഐ 2038 കോടി ജി.എസ്.ടി അടച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചിരുന്നു.

Tags:    
News Summary - BCCI earned over Rs 5,000 crore extra from IPL 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.