മുംബൈ: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദിലെ മൊട്ടേരയിലൂടെ ഇന്ത്യൻ ഗാലറികളിലേക്കും കാണികൾ തിരികെയെത്തുന്നു. കോവിഡ് കാലത്ത് അടച്ചുപൂട്ടിയ സ്റ്റേഡിയങ്ങളിൽ അധികം വൈകാതെ നിയന്ത്രണങ്ങളോടെ പ്രവേശനം നൽകാനാണ് നീക്കം. മൊട്ടേര സ്റ്റേഡിയം വേദിയാവുന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ട്വൻറി20 മത്സരങ്ങളോടെയാവും കാണികളുടെ തിരിച്ചുവരവ്. മാർച്ച് 12 മുതലാണ് ട്വൻറി20 മത്സരങ്ങൾ. സർക്കാറിെൻറ അനുമതിക്കുശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഒരുലക്ഷം പേർക്ക് ഇരിപ്പിട സൗകര്യമുള്ള മൊട്ടേരയിൽ സ്റ്റേഡിയം ശേഷിയുടെ 50 ശതമാനം പേർക്ക് പ്രവേശനാനുമതി നൽകാനാണ് നീക്കം. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാവും കാണികളെ തിരികെയെത്തിക്കുക.
ഫെബ്രുവരിയിൽ ചെന്നൈയിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ കാണികൾക്ക് പ്രവേശനമുണ്ടാവില്ലെന്ന് ബി.സി.സി.ഐ നേരത്തേ അറിയിച്ചിരുന്നു. ആദ്യ രണ്ടു ടെസ്റ്റിനുശേഷം, മൂന്നും നാലും മത്സരങ്ങൾക്ക് അഹ്മദാബാദാണ് വേദി. പിന്നാലെ, മാർച്ച് 12 മുതൽ 20 വരെയായി അഞ്ച് ട്വൻറി20 മത്സരങ്ങൾ. മൂന്ന് ഏകദിന മത്സരങ്ങൾക്ക് പുണെ വേദിയാവും.
2020ൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ വേദിയൊരുക്കിയത് മൊേട്ടര സ്റ്റേഡിയത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.