ഡൽഹി കാപിറ്റൽസിന് തിരിച്ചടി; ഋഷഭ് പന്തിന് വിലക്കും പിഴയും

ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ ഐ.പി.എൽ മത്സരത്തിന് മുമ്പായി ഡൽഹി കാപിറ്റൽസിന് കനത്ത തിരിച്ചടി. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി കാപിറ്റൽസ് കാപ്റ്റൻ ഋഷഭ് പന്തിനെ ഐ.പി.എല്ലിലെ ഒരു കളിയിൽ നിന്ന് ബി.സി.സി.ഐ സസ്​പെൻഡ് ചെയ്തു. 30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കുറഞ്ഞ ഓവർ നിരക്കിനാണ് നടപടി. സീസണിൽ മൂന്നാം തവണയും പിഴവ് വരുത്തിയതിനാണ് നടപടി. ഡൽഹിയിലെ മറ്റ് താരങ്ങൾക്ക് 12 ലക്ഷം രൂപയും പിഴയിട്ടു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ ഓവർ റേറ്റ് കുറച്ചതിനാണിത്.

ഏപ്രിൽ നാലിന് വിശാഖപട്ടണത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ രണ്ടാം ഓവർ റേറ്റ് മന്ദഗതിയിലാക്കിയതിന് പന്തിന് 24 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. അതിനു മുമ്പ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിശാഖപട്ടണത്ത് തന്നെ മത്സരത്തിലും ഓവർ റേറ്റ് കുറച്ചതിന് 12 ലക്ഷം രൂപയും പിഴ ചുമത്തി. നിലവിൽ ഐ.പി.എൽ പട്ടികയിൽ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി കാപിറ്റൽസ്.

Tags:    
News Summary - BCCI suspends Rishabh Pant, slaps ₹30 lakh fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.