ബ്രിസ്ബെയ്ൻ: പരിക്ക് ഭീതിക്കിടയിലും ഓസീസ് മണ്ണിലൊരു പരമ്പര. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിനായി ബ്രിസ്ബെയ്നിൽ ഇന്ത്യ ഇറങ്ങുേമ്പാൾ മനസ്സിൽ ഈ സ്വപ്നം മാത്രം. അഡ്ലെയ്ഡിൽ തലകുനിച്ചശേഷം മെൽബണിൽ തിരിച്ചടിച്ച് പരമ്പരയിൽ ഒപ്പമെത്തിയ ടീം ഇന്ത്യ, സിഡ്നിയിൽ വീരോചിതമായി സമനില പിടിച്ചതിെൻറ ആവേശത്തിലാണ്. പക്ഷേ പരിക്കേറ്റ് പല താരങ്ങളുമില്ലാത്തത് ഇന്ത്യയുടെ ചെറുത്തുനിൽപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.
ഓസീസ് പര്യടനത്തിനു മുേമ്പ പരിക്കിെൻറ പിടിയിലായിരുന്നു ടീം ഇന്ത്യ. അഡ്ലെയ്ഡും മെൽബണും സിഡ്നിയും കടന്നപ്പോൾ പുറത്തിരിക്കുന്നവരുടെ എണ്ണം കളിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലായി. ഏറ്റവും ഒടുവിൽ സിഡ്നിയിലെ 'പ്രതിരോധ' നായകനായ ഹനുമ വിഹാരിയും പുറത്തായതോടെ ടീം ഇന്ത്യ തീർത്തും 'ഐ.സി.യു'വിലാണ്.
വെള്ളിയാഴ്ച ഇറങ്ങിയാലും ഇല്ലെങ്കിലും പേസർ ജസ്പ്രീത് ബുമ്രയും പരിക്കിെൻറ പിടിയിലാണ്. ആർ. അശ്വിൻ, മയാങ്ക് അഗർവാൾ, ഋഷഭ് പന്ത് എന്നിവരും ഫിറ്റല്ല. ബാറ്റ്സ്മാൻമാരെയും ബൗളർമാരെയും ഒരുപോലെ തുണക്കുന്ന ബ്രിസ്ബെയ്ൻ സ്റ്റേഡിയത്തിൽ പിച്ചിെൻറ മാറ്റം കണ്ട് കളിച്ചില്ലെങ്കിൽ കളി കൈവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.