മാഞ്ചസ്റ്റർ: ബെൻ സ്റ്റോക്സിന്റെയും ബെൻ ഫോക്സിന്റെയും സെഞ്ച്വറികളുടെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. ദക്ഷിണാഫ്രിക്കയെ ഒന്നാമിന്നിങ്സിൽ 151ന് പുറത്താക്കിയ ആതിഥേയർ രണ്ടാം ദിനം ഏഴിന് 371 റൺസെടുത്തിട്ടുണ്ട്.
ക്യാപ്റ്റനായശേഷം ആദ്യ സെഞ്ച്വറി നേടിയ സ്റ്റോക്സ് 103 റൺസടിച്ചപ്പോൾ ഫോക്സ് 100 റൺസുമായി പുറത്താവാതെ നിൽക്കുന്നു.
അഞ്ചാം വിക്കറ്റിന് ബെന്നുമാർ ചേർന്നെടുത്ത 173 റൺസിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. ജോണി ബെയർസ്റ്റോ (49), സാക് ക്രോളി (38), ഒലി പോപ് (23), സ്റ്റുവാർട്ട് ബ്രോഡ് (21) എന്നിവരും സംഭാവന നൽകി.
നേരത്തേ, മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും ബ്രോഡുമാണ് ദക്ഷിണാഫ്രിക്കയെ ഒതുക്കിയത്. 36 റൺസെടുത്ത കാഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.